Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightദുരിതപർവങ്ങൾ താണ്ടി...

ദുരിതപർവങ്ങൾ താണ്ടി ലിൻഡ നാട്ടിൽ തിരിച്ചെത്തി

text_fields
bookmark_border
വൈത്തിരി: കുവൈത്തിൽ വീട്ടുജോലിക്ക് പോയ ശേഷം തൊഴിലുടമകളിൽനിന്ന് ഏൽക്കേണ്ടിവന്ന ദുരിതപൂർണമായ അനുഭവങ്ങളിൽനിന്ന്​ രക്ഷപ്പെട്ട് തളിപ്പുഴ സ്വദേശിയായ ലിൻഡ വെള്ളിയാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളം വഴി നാട്ടിൽ തിരിച്ചെത്തി. സുൽത്താൻ ബത്തേരി സ്വദേശി മുഖാന്തരം ലഭിച്ച വീട്ടുജോലി വിസയിലാണ് ലിൻഡ കുവൈത്തിലെത്തിയത്. കിടപ്പുരോഗിയായ ഭർത്താവിന്റെ ചികിത്സക്കുള്ള പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് വിമാനം കയറിയത്. കുവൈത്തിലെ തൊഴിലുടമകളിൽനിന്നും കടുത്ത തൊഴിൽ സമ്മർദവും പീഡനവും ഏൽക്കേണ്ടിവന്ന ലിൻഡ തിരിച്ചുവരാൻ ശ്രമിച്ചുവെങ്കിലും നടക്കാത്തതിനാൽ കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടുകയായിരുന്നു. നാട്ടിൽനിന്ന്​ ബിനോയ് വിശ്വം എം.പിയും ടി. സിദ്ദീഖ് എം.എൽ.എയും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. തൊഴിലുടമ പാസ്​പോർട്ടും വിമാനടിക്കറ്റും എംബസിയിലെത്തിച്ചതിനെ തുടർന്നാണ് ലിൻഡക്കു നാട്ടിലേക്കു യാത്രതിരിക്കാനായത്. പ്രശ്നത്തിൽ ഇടപെട്ട എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ലിൻഡ പറഞ്ഞു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ലിൻഡയെ വീട്ടിൽ സന്ദർശിച്ചു. SATWDG3 അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ലിൻഡയുടെ വീട്ടിലെത്തിയ​പ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story