Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:31 AM IST Updated On
date_range 8 May 2022 5:31 AM ISTസെൽഫി എടുക്കരുതെന്ന് മുന്നറിയിപ്പ്
text_fieldsbookmark_border
കുന്നൂർ: മേട്ടുപാളയം കുന്നൂർ ചുരത്തിലൂടെ വരുന്ന ടൂറിസ്റ്റുകൾ കാട്ടാനകൾ കടന്നുപോകുമ്പോൾ വാഹനങ്ങൾ നിർത്തി സെൽഫി എടുക്കരുതെന്ന് വനപാലകരുടെ മുന്നറിയിപ്പ്. കാട്ടാനകൾ റോഡ് മുറിച്ചുകടക്കുന്നത് പതിവായതോടെ ചുരത്തിലെ 18 സ്ഥലങ്ങളിൽ ഹമ്പ് സ്ഥാപിച്ചിട്ടുണ്ട്. റോഡിൽ കാട്ടാനകളെ കാണുമ്പോൾ വാഹനത്തിൽനിന്ന് ഇറങ്ങി സെൽഫി എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വനപാലകരുടെ മുന്നറിയിപ്പ്. മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story