Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:30 AM IST Updated On
date_range 8 May 2022 5:30 AM ISTപച്ചക്കറി പ്രദർശനത്തോടെ ഊട്ടി വസന്തോത്സവത്തിനു തുടക്കമായി
text_fieldsbookmark_border
കോത്തഗിരി: നെഹ്റു പാർക്കിൽ ആരംഭിച്ച രണ്ടുദിവസത്തെ പച്ചക്കറി കൊണ്ടുള്ള രൂപങ്ങളുടെ പ്രദർശനത്തോടെ ഊട്ടി വസന്തോത്സവത്തിനു തുടക്കമായി.ഒന്നര ടൺ ക്യാരറ്റ് ,600 കിലോ മുള്ളങ്കി എന്നിവ കൊണ്ടുള്ള ഒട്ടകത്തിന്റെയും കുട്ടിയുടെയും രൂപങ്ങളും ഇവ കൂടാതെ മീൻ, ഗിറ്റാർ, ഘടികാരം, കാള എന്നിവയുടെ രൂപങ്ങളുമാണ് കാണികളെ ആകർഷിക്കുന്ന പ്രധാന കാഴ്ച .ഊട്ടി രൂപീകരണത്തിന്റെ ഇരുന്നൂറാം വാർഷികം ഓർമിപ്പിക്കുന്ന രൂപവും കോയമ്പത്തൂർ തിരുവണ്ണാമല,ധർമ്മപുരി, തേനി, ദിണ്ടുക്കൽ,വിഴുപ്പുറം,കാഞ്ചിപുരം, എന്നീ കാർഷിക വകുപ്പിന്റെയും പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. തമിഴ്നാട് ടൂറിസം വികസന വകുപ്പ് മാനേജ്മൻെറ് ഡയറക്ടർ സന്ദീപ് നന്ദൂരി പ്രദർശനം ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ എസ്.പി. അംറിത്ത് അധ്യക്ഷതവഹിച്ചു. ഡി.ആർ.ഒ കീർത്തി പ്രിയദർശനി മറ്റു വിവിധ വകുപ്പ് അധികൃതരും പങ്കെടുത്തു. പച്ചക്കറി പ്രദർശനം ഗൂഡല്ലൂരിലെ സുഗന്ധവ്യഞ്ജന പ്രദർശനം, റോസാപ്പൂ പ്രദർശനം, ബൊട്ടാണിക്കൽ ഗാർഡനിലെ പുഷ്പമേള, കുന്നൂർ സിംസ് പാർക്കിലെ പഴവർഗ പ്രദർശനം എന്നിവയാണ് പ്രധാനം ആഘോഷ പരിപാടികൾ. കലാ, വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. VDR V SHOW: കോത്തഗിരി നെഹ്റു പാർക്കിൽ നടക്കുന്ന പതിനൊന്നാമത് പ്രദർശനമേള യുടെ വിവിധ കലാരൂപങ്ങൾ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story