Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:28 AM IST Updated On
date_range 7 May 2022 5:28 AM ISTപുറമ്പോക്കിലെ കുടിയൊഴിപ്പിക്കൽ: പുനരധിവാസം വേണം -സി.പി.എം
text_fieldsbookmark_border
ഗൂഡല്ലൂർ: തോട്, പുഴയോരങ്ങൾ കൈയേറി സ്ഥലങ്ങളും വീടുകളും നിർമിച്ചവ ഒഴിപ്പിക്കണമെന്ന മധുര ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കുടിയിറക്കപ്പെടുന്ന പാവപ്പെട്ടവരായ ജനങ്ങൾക്ക് പുനരധിവാസ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ഗൂഡല്ലൂർ ഏരിയ കമ്മിറ്റി ഗൂഡല്ലൂർ താലൂക്ക് ഓഫിസിനു മുന്നിൽ ധർണ നടത്തി. അഭയാർഥികൾ, വിരമിച്ച തോട്ടംതൊഴിലാളികൾ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങൾക്ക് മൂന്നു സൻെറ് ഭൂമിയും വീടും നൽകാൻ സർക്കാർ തയാറാകണം. ആൺകുട്ടികൾ ഉള്ളവർക്ക് വാർധക്യ പെൻഷൻ നൽകുകയില്ലെന്ന നിബന്ധന ഒഴിവാക്കി 60 വയസ്സിനു മുകളിലുള്ള പാവപ്പെട്ട വയോജനങ്ങൾ എല്ലാവർക്കും പെൻഷൻ നൽകണമെന്നും ആവശ്യപ്പെട്ടു. പാർട്ടി അംഗം യോഗശശി ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി സി.കെ. മണി അധ്യക്ഷത വഹിച്ചു. കർഷകസംഘം ജില്ല പ്രസിഡൻറ് എൻ. വാസു മുഖ്യപ്രഭാഷണം നടത്തി. എം.എ. കുഞ്ഞുമുഹമ്മദ്, ടി.പി. അരവിന്ദാക്ഷൻ, മുരുകൻ, കൗൺസിലർമാരായ ലീല വാസു, എ.വി. ജോസ് എന്നിവർ പങ്കെടുത്തു. GDR DARNA:വിവിധ ആവശ്യങ്ങളുന്നയിച്ച് സി.പി.എം ഗൂഡല്ലൂർ ഏരിയ കമ്മിറ്റി താലൂക്ക് ഓഫിസിനു മുന്നിൽ നടത്തിയ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
