Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:33 AM IST Updated On
date_range 1 May 2022 5:33 AM ISTതരിയോട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsbookmark_border
കൽപറ്റ: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച 'ഓപറേഷന്‍ കാവലി'ന്‍റെ ഭാഗമായി തരിയോട് എട്ടാം മൈൽ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി കേസുകളില്‍ പ്രതിയായ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ ഗുണ്ടാലിസ്റ്റില്‍ ഉൾപ്പെട്ട കാവുമന്ദം തരിയോട് എട്ടാംമൈല്‍ സ്വദേശി കാരനിരപ്പേല്‍ വീട്ടില്‍ ഷിജു എന്ന കുരിശ് ഷിജുവിനെയാണ് (42) കാപ്പ ചുമത്തി ജയിലിലടച്ചത്. വധശ്രമം, ദേഹോപദ്രവം, പിടിച്ചുപറി, അതിക്രമിച്ച് കടക്കല്‍, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍, സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ല കലക്ടർ എ. ഗീതയാണ് ഉത്തരവ് ഇറക്കിയത്. ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഗുണ്ടാ-സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടുവരുന്ന 16 പേർക്കെതിരെ കാപ്പ നടപടി സ്വീകരിക്കുന്നതിന് റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും തരംതിരിച്ച് കൂടുതല്‍ പേർക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. SATWDL6 ഷിജു ജീപ്പ് ഡ്രൈവർ ബസ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് ആക്ഷേപം: മേപ്പാടിയിൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തി പ്രതിഷേധിച്ചു മേപ്പാടി: ലോക്കൽ സർവിസ് നടത്തുന്ന ജീപ്പ് ഡ്രൈവർ സ്വകാര്യ ബസ് ഡ്രൈവറെ മേപ്പാടി ബസ് സ്റ്റാൻഡിൽവെച്ച് കൈയേറ്റം ചെയ്തതായി പരാതി. കൽപറ്റ-വടുവഞ്ചാൽ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ മേപ്പാടി സ്റ്റാൻഡിൽ മണിക്കൂറുകൾ ഓട്ടം നിർത്തി പ്രതിഷേധിച്ചു. കൈയേറ്റത്തിന് വിധേയനായ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ മേപ്പാടി പഞ്ചായത്ത് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. തിനപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതും മേപ്പാടിക്കും നെടുങ്കരണക്കുമിടയിൽ ലോക്കൽ സർവിസ് നടത്തുന്ന ടാക്സി ജീപ്പ് ഡ്രൈവർ, അൽ മുബാറക് ബസ് ഡ്രൈവർ ഷറഫലിയെ കൈയേറ്റം ചെയ്തു എന്നാണ് ബസ് തൊഴിലാളികളുടെ ആക്ഷേപം. ജീപ്പ് ഡ്രൈവർ ഷിബുവും ആശുപത്രിയിൽ ചികിത്സ തേടി. ബസുടമകളുടെ പരാതിയെ തുടർന്ന് കൽപറ്റ മോട്ടോർ വാഹന വകുപ്പ് അധികൃതർ പ്രശ്നത്തിലിടപെടുകയും പരാതിക്കിടയാക്കിയ കെ.എൽ 25 B 3668 നമ്പർ ടാക്സി ജീപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വൈകീട്ട് 4.30ഓടെയാണ് ബസുകൾ ഓട്ടം പുനരാരംഭിച്ചത്. SATWDL12: സംഘർഷത്തെ തുടർന്ന് സ്വകാര്യ ബസുകൾ മേപ്പാടി സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്നു പേപ്പട്ടിയുടെ കടിയേറ്റ് മൂന്ന് സ്ത്രീകൾ ആശുപത്രിയിൽ വളർത്തുമൃഗങ്ങളെയും നായ കടിച്ചു മേപ്പാടി: കുന്ദമംഗലം വയൽ, കർപ്പൂരക്കാട്, മണ്ണാത്തിക്കുണ്ട് പ്രദേശങ്ങളിൽ പേപ്പട്ടി ശല്യം. നായയുടെ കടിയേറ്റ മൂന്ന് സ്ത്രീകൾ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കുന്ദമംഗലം വയൽ സ്വദേശികളായ മൂന്നുകണ്ടത്തിൽ ഷാഹിറ ബാനു (40), കുന്നുംപുറം സുനൈന (40), മണ്ണാത്തിക്കുണ്ട് നിവാസിയായ പുഷ്‌പനിവാസിൽ മുനിയമ്മ (67) എന്നിവരാണ് നായുടെ കടിയേറ്റ് ചികിത്സയിലുള്ളത്. കന്നുകാലികൾക്കും നായുടെ കടിയേറ്റു. SATWDL13 നായുടെ കടിയേറ്റ് കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ മേപ്പാടി സ്വദേശികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story