Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപൊളിച്ച...

പൊളിച്ച ഇരുമ്പുപാലത്തിന്റെ പഴയ സാധനങ്ങൾ കടത്തി

text_fields
bookmark_border
ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതം തെപ്പക്കാട്-മസിനഗുഡിയെ ബന്ധിപ്പിക്കുന്ന പുഴക്കു കുറുകെയുള്ള പഴയ ഇരുമ്പുപാലം പൊളിച്ചതിന്റെ പഴയ സാധനങ്ങൾ ആക്രിക്കടയിൽ കൊണ്ടുപോയി വിൽപന നടത്തിയതായി പരാതി. ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ അനുവാദമില്ലാതെ എങ്ങനെയാണ് പഴയ സാധനങ്ങൾ കൊണ്ടുപോവുക എന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം, തങ്ങളെ അറിയിക്കാതെ കരാറുകാരൻ ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ പറഞ്ഞു. അരകോടിയോളം രൂപ വിലമതിക്കുന്ന പഴയ ഇരുമ്പുസാധനങ്ങളാണ് പൊതുലേലത്തിന് വെക്കാതെ കൊണ്ടുപോയതെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story