Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:28 AM IST Updated On
date_range 1 May 2022 5:28 AM ISTപൂട്ടിയിട്ട വീട് കുത്തിത്തുറന്ന് നാടൻ തോക്ക് പിടിച്ചെടുത്തു.
text_fieldsbookmark_border
ഗൂഡല്ലൂർ: ഓവാലി റേഞ്ചിലെ പെരിയശോല സഞ്ജയ് നഗറിലെ അനസ് എന്നയാളുടെ വീടാണ് വനപാലകർ നാട്ടുകാരുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ പൂട്ടു പൊളിച്ച് അകത്തു കടന്ന് തോക്ക് പിടിച്ചെടുത്തത്. മാംസം, നാടൻ തോക്ക്, മാൻകൊമ്പ്, കത്തി തുടങ്ങിയവ പിടിച്ചെടുത്തു.രഹസ്യവിവരത്തെ തുടർന്നാണ് വനപാലകർ ഇവിടെയെത്തിയത്.ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് സ്ഥിരീകരണം നടത്തിയത്. ഓവാലി ഭാഗത്ത് വന്യമൃഗങ്ങളെ വേട്ടയാടി മാംസം വിൽക്കുന്നതായും വിതരണം ചെയ്യുന്നതായും വനപാലകർക്ക് വിവരം ലഭിച്ചിരുന്നു. വനപാലകരിൽ ചിലരുടെ ഒത്താശയും ഇതിനുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. എ.സി. എഫ് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള വനപാലകരും പൊലീസും റെയ്ഡിൽ പങ്കെടുത്തു. അനസ് എന്ന തൊഴിലാളിയെയാണ് ഇതുമായി ബന്ധപ്പെട്ട് വനപാലകർ തിരയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
