Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:28 AM IST Updated On
date_range 30 April 2022 5:28 AM ISTതലപ്പുഴയിൽ ഒന്നു മുതൽ ഗതാഗത പരിഷ്കാരം
text_fieldsbookmark_border
lead മാനന്തവാടി: തലപ്പുഴ ടൗണിൽ മേയ് ഒന്നുമുതൽ ഗതാഗത പരിഷ്കാരം. ടൗണിലെ തിരക്ക് കുറക്കാൻ ഘട്ടംഘട്ടമായായിരിക്കും ഗതാഗത പരിഷ്കരണം നടത്തുകയെന്ന് തവിഞ്ഞാൽ പഞ്ചായത്ത് ഭരണസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തലശ്ശേരി ഭാഗത്തുനിന്ന് വരുന്ന ബസുകൾ പഴയ കെ.എസ്.ഇ.ബി ഓഫിസിന് എതിർവശം പാരിസൺസ് ഭൂമിയോട് ചേർന്ന് നിർത്തുകയും ആളുകളെ കയറ്റുകയും ഇറക്കുകയും വേണം. മാനന്തവാടി ഭാഗത്തുനിന്നും വാളാട്, പേര്യ, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ തവിഞ്ഞാൽ സർവിസ് സഹകരണ ബാങ്കിന്റെ മുൻവശം ഇടത് ഭാഗത്തായി നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. യാത്രക്കാരുടെ സൗകര്യാർഥം രണ്ട് ബസ് സ്റ്റോപ്പുകളിലും താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കും. ടൗണിലെ ജീപ്പ്, ഓട്ടോ സ്റ്റാൻഡുകളിൽ വാഹനങ്ങളുടെ എണ്ണം ക്രമപ്പെടുത്തും. പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി കടകളിലേക്കുള്ള പാസ് വേ അടയാളപ്പെടുത്തും. യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിന് സീബ്രാലൈനുകൾ മാർക്ക് ചെയ്യും. നടപ്പാത കൈയേറിയുള്ള കച്ചവടങ്ങളും അനധികൃത കച്ചവടങ്ങളും ഉന്തുവണ്ടി കച്ചവടങ്ങളും അനുവദിക്കില്ല. ടൗൺ ഒഴിവാക്കിയുള്ള വാഹനങ്ങളുടെ പാർക്കിങ്ങിന് പ്രത്യേക സ്ഥലം അടയാളപ്പെടുത്തുമെന്നും ഗതാഗത പരിഷ്കരണവുമായി എല്ലാവരും സഹകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹീം, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ലൈജി തോമസ്, ജോസ് കൈനിക്കുന്നേൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസ് പാറയ്ക്കൻ, പി.എസ്. മുരുകേശൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story