Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവിപണിക്കിത്...

വിപണിക്കിത് 'വല്യപെരുന്നാൾ'

text_fields
bookmark_border
p4 lead *കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീങ്ങിയശേഷമെത്തുന്ന ആദ്യ പെരുന്നാളിന് വിപണി സജീവമായി കൽപറ്റ: ഈദുൽ ഫിത്റിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വിപണിയിൽ കച്ചവടം സജീവമായി. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീങ്ങിയ ശേഷമെത്തുന്ന ആദ്യ പെരുന്നാളിൽ വിപണി നിറഞ്ഞ പ്രതീക്ഷകളിലാണ്. മഹാമാരിയുടെ തിരിച്ചടിയിൽ നഷ്ടപ്പെട്ട വിപണിയുടെ ആഘോഷനാളുകളിലെ സജീവത വീണ്ടെടുക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ഇക്കുറി വ്യാപാരികൾ. ഓഫറുകളും ഡിസ്കൗണ്ടുകളുമൊക്കെയായാണ് കച്ചവടം പൊടിപൊടിക്കുന്നത്. കാർഷികമേഖല ഉൾപ്പെടെ കനത്ത തിരിച്ചടിയിൽ മുങ്ങി വയനാടി​ന്റെ സമ്പദ് വ്യവസ്ഥ തകർന്നിരിക്കുമ്പോഴും നിയന്ത്രണങ്ങളില്ലാതെയെത്തുന്ന പെരുന്നാൾ ആഘോഷമാക്കാൻ കടംവാങ്ങിയിട്ടായാലും ആളുകൾ വിപണിയിലെത്തുന്നുണ്ട്. തു​ണി​വ്യാ​പാ​ര​മേ​ഖ​ലയിൽ കോ​വി​ഡി​ന്​ മു​മ്പ​ത്തെ ഉണർവ് ദൃശ്യമാണ്. 700ഓ​ളം ദി​വ​സം ക​ച്ച​വ​ടം മു​ട​ങ്ങി​യ അ​പൂ​ർ​വ പ്ര​തി​സ​ന്ധി​കാ​ലം വ്യാ​പാ​രി​ക​ളു​ടെ ന​ടു​വൊ​ടി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ പ​ക്ഷേ, എ​ല്ലാം ശുഭകരമായാണ് നീങ്ങുന്നത്. ഉ​ത്സ​വ സീ​സ​ൺ മു​ന്നി​ൽ ക​ണ്ട്​ സ്​​റ്റോ​ക്​ നി​റ​ച്ച​വ​ർ​ക്കെ​ല്ലാം കച്ചവടം ഉഷാറാണ്. സ്കൂൾ അവധിയായതിനാൽ കുടുംബസമേതമാണ് ഭൂരിഭാഗം പേരും കടകളിൽ എത്തുന്നത്. രാത്രികാലങ്ങളിലും വിപണി സജീവമായിട്ടുണ്ട്. നോ​മ്പു​തു​റ​ന്ന് പ്രാ​ർ​ഥ​ന​ക്കു​ശേ​ഷം വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വാ​ങ്ങാ​നാ​യി കു​ടും​ബ​സ​മേ​തം ന​ഗ​ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ കൂ​ടു​ന്ന​തു വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​തീ​ക്ഷ​ സ​മ്മാ​നി​ക്കു​ന്നു. പതിവുപോലെ വസ്ത്രവിപണിയില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കാണ് ഏറെ പ്രിയം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തുണിത്തരങ്ങള്‍ക്ക് നേരിയ വിലവധനയുണ്ട്. ചുരിദാറുകൾ വാങ്ങാൻ എത്തുന്നവർ വിലയേക്കാൾ മുൻതൂക്കം നൽകുന്നത് പുത്തൻ മോഡലുകൾക്കാണ്. സാ​മ്പ​ത്തി​ക മാ​ന്ദ്യം ഏ​റെ​യു​ണ്ടെ​ങ്കി​ലും സാ​മ്പ​ത്തി​ക സ്ഥി​തി അ​നു​സ​രി​ച്ചു​ള്ള വ​സ്ത്ര​ങ്ങ​ൾ വി​പ​ണി​യി​ൽ യ​ഥേ​ഷ്ട​മു​ണ്ട്. ഉപഭോക്താക്കളെ ആകർഷിക്കാനായി വിവിധ സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്. വി​ഷു, പെ​രു​ന്നാ​ൾ വി​പ​ണി​യി​ലേ​ക്കാ​യി ഫെ​ബ്രു​വ​രി അ​വ​സാ​നം ത​ന്നെ ക​ട​കളിൽ സ്റ്റോക്ക് എത്തിച്ചിരുന്നു. വസ്ത്രവിപണിക്ക് പുറമെ ചെരിപ്പ് വിപണിയും ഉണർവിലാണ്. ചെ​രി​പ്പ്, ഫാ​ന്‍സി, മ​റ്റു അ​ല​ങ്കാ​ര വ​സ്തു​ക്ക​ള്‍ എ​ന്നി​വ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​ല്ലാം ര​ണ്ടു​വ​ര്‍ഷ​മാ​യി ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഭീ​മ​മാ​യ വാ​ട​ക​യും വൈ​ദ്യു​തി ബി​ല്ലും വായ്പ അ​ട​ക്ക​മു​ള്ള ബാ​ധ്യ​ത​യും താ​ങ്ങാ​ന്‍ ക​ഴി​യാ​തെവ​ന്ന​തോ​ടെ കി​ട്ടി​യ വി​ല​ക്ക് സ്ഥാ​പ​നം വി​ല്‍പ​ന ന​ട​ത്തിയവരും കട ഒ​ഴി​ഞ്ഞു​കൊ​ടു​ത്തവരും ഏറെയുണ്ട്. പലചരക്ക് വിപണിയിൽ ബിരിയാണി അരി ഉൾപ്പെടെയുള്ളവയ്ക്ക് വിലയേറെ വർധിച്ചിട്ടുണ്ട്. എങ്കിലും കിലോക്ക് നൂറുരൂപക്ക് മുകളിലുള്ള ബിരിയാണി അരിയാണ് ആളുകൾ കൂടുതൽ തെരഞ്ഞെടുക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു. വിഷുവും ഈസ്റ്ററും പെരുന്നാളും ഒന്നിച്ചെത്തിയ ഉത്സവനാളിൽ ഗൃഹോപകരണ വിപണിയിലും ഉണർവേറെയാണ്. ടെലിവിഷൻ, ​റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മിക്സി, ഗ്രൈൻഡർ, മൈക്രോവേവ് ഓവൻ തുടങ്ങിയവക്കെല്ലാം അവസരം മുന്നിൽകണ്ട് കമ്പനികൾ 50 ശതമാനം വരെയൊക്കെ കിഴിവ് നൽകി ആളുകളെ ആകർഷിക്കുന്നു​ണ്ട്. പെ​രു​ന്നാ​ൾ വി​പ​ണി ക​ഴി​ഞ്ഞാ​ൽ സ്കൂ​ൾ യൂ​നി​ഫോം വി​പ​ണി​ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. പി​ന്നെ ബ​ലി​പെ​രു​ന്നാ​ളും ഓ​ണവുമെത്തുന്നതോടെ പതിവുകാലങ്ങളിലേക്ക് വിപണി സജീവമാകുമെന്ന കണക്കുകൂട്ടലിലാണ് കച്ചവടക്കാർ. അതിന് മഹാമാരി അകന്നുനിൽക്കുകയും നിയന്ത്രണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യണമെന്നും അവരാഗ്രഹിക്കുന്നു. photo (അയക്കും) തക്കാളി വീണ്ടും കുതിക്കുന്നു കൽപറ്റ: ചെറിയൊരിടവേളക്കുശേഷം തക്കാളിവില വീണ്ടും കുതിക്കുന്നു. വ്യാഴാഴ്ച കിലോക്ക് 50 രൂപയാണ് മാർക്കറ്റിൽ തക്കാളിവില. ഏതാനും മാസങ്ങൾക്കുമുമ്പ് കിലോക്ക് 120 രൂപ വരെ വില ഉയർന്നിരുന്നു. ആ 'റെക്കോഡ്' ഉന്നമിട്ട് നീങ്ങുകയാണോയെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇക്കുറിയുമുള്ള വിലവർധന. കുറച്ചുദിവസങ്ങൾക്കുള്ളിലാണ് കിലോക്ക് 15 രൂപയിൽനിന്ന് പൊടുന്നനെ വില 50 രൂപയായി ഉയർന്നത്. കനത്ത വേനൽമഴയിൽ കൃഷി നശിച്ചതിനെ തുടർന്നാണ് വില പെട്ടെന്ന് ഉയർന്നതെന്ന് കൽപറ്റയിലെ പച്ചക്കറി മൊത്തവ്യാപാരിയായ ഹാരിസ് 'മാധ്യമ'ത്തോട് പറഞ്ഞു. കർണാടകയിൽനിന്നാണ് തക്കാളി വയനാട്ടിലെ മാർക്കറ്റുകളിൽ എത്തുന്നത്. അവിടെ മഴയിൽ കൃഷി നശിച്ചതിനെ തുടർന്ന് ലഭ്യത കുറഞ്ഞതോടെയാണ് വില പെട്ടെന്ന് വർധിച്ചത്. റമദാൻ കഴിഞ്ഞാൽ തക്കാളി ഉൾപ്പെടെ മിക്ക പച്ചക്കറികൾക്കും വില വർധിക്കാനാണ് സാധ്യത. ഹോട്ടലുകൾ തുറക്കുകയും ഡിമാൻഡ് വർധിക്കുകയും ചെയ്താൽ വില വർധിക്കുമെന്നും കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു. THUWDL9
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story