Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:30 AM IST Updated On
date_range 28 April 2022 5:30 AM ISTമീനങ്ങാടിയിൽ പിടിമുറുക്കി മയക്കുമരുന്ന് മാഫിയ
text_fieldsbookmark_border
P3 Lead സുൽത്താൻ ബത്തേരി: രണ്ട് ദിവസത്തിനുള്ളിൽ അതിമാരക മയക്കുമരുന്നുകളുമായി അഞ്ച് യുവാക്കൾ പിടിയിലായത് മീനങ്ങാടിയിൽ മയക്കുമരുന്ന് ഉപഭോക്താക്കൾ വർധിക്കുന്നതിന്റെ സൂചന. കഴിഞ്ഞ ഒരു മാസത്തിനിടയിൽ 28 മയക്കുമരുന്ന് കേസുകൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഉപയോഗിക്കുന്നവർക്ക് കൈമാറ്റം ചെയ്യാനാണ് വിൽപനക്കാരായ കണ്ണികൾ എത്തുന്നത്. പനമരം റോഡിൽ നിന്നും നിരവധി തവണ മയക്കുമരുന്നുമായി വിവിധ ആളുകൾ പിടിയിലായിട്ടുണ്ട്. പഞ്ചായത്ത് സ്റ്റേഡിയം, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലും സുരക്ഷിത ഇടമായി കുറ്റകൃത്യം ചെയ്യുന്നവർ ഉപയോഗപ്പെടുത്തുന്നു. മുത്തങ്ങ വഴിയാണ് മയക്കുമരുന്ന് ജില്ലയിൽ എത്തുന്നതെന്നാണ് പിടിയിലായവരിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന വിവരം. മുത്തങ്ങയിൽ ഇടക്കിടെ എം.ഡി.എം.എ ഉൾപ്പെടെ പിടികൂടുന്നുണ്ടെങ്കിലും പിടിയിൽപെടാതെ ചിലരെങ്കിലും കടന്നു പോകുന്നുണ്ടെന്ന് വേണം കരുതാൻ. ലക്ഷങ്ങൾ വിലമതിക്കുന്ന തീരെ ചെറിയ അളവിലുള്ള മയക്കുമരുന്ന് കണ്ടെത്തുക പ്രയാസമാണ്. ഒറ്റുകാരാണ് പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നത്. ഉപഭോക്താക്കളിൽ കൂടുതലും യുവാക്കളാണ്. കഞ്ചാവുമായി പിടിയില്‍ കല്‍പറ്റ: 140 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. മുട്ടില്‍ സൗത്ത് കൊട്ടാരം വീട്ടില്‍ പി.വി. അജ്മലിനെയാണ്(27) എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി. ബാബുരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഓട്ടോയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് കണ്ടെടുത്തത്. ഓട്ടോയും അതിൽ കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന മിനി ഡിജിറ്റല്‍ തുലാസും കസ്റ്റഡിയിലെടുത്തു. പ്രിവന്റിവ് ഓഫിസര്‍ എം.ബി. ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ. ജോണി, പി.ഡി. അരുണ്‍, ഡ്രൈവര്‍ എ. സന്തോഷ്‌കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് വാഹനപരിശോധന നടത്തിയത്. WEDWDL9 Ajmal അജ്മൽ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ സുൽത്താൻ ബത്തേരി: അമ്മായിപ്പാലത്ത് നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച 150 ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി പിന്റു (32) ആണ് പിടിയിലായത്. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി. വയനാട് ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ജില്ല ലഹരി വിരുദ്ധ സേനാംഗങ്ങളും സുൽത്താൻ ബത്തേരി എസ്.ഐ പി.ഡി. റോയിച്ചനും സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. WEDWDL10 Pintu പിന്റു ...................... ഈ തൂക്കുവേലി ആനക്ക് പുല്ലാണ്... പുൽപള്ളി: കർണാടക വനത്തിൽ നിന്നുമിറങ്ങുന്ന കാട്ടാനകളെ തടയാൻ നിർമിച്ച തൂക്കുവേലിക്ക് ബലം കുറവെന്ന് പരാതി. തൂക്കുവേലിക്കായി ഉറപ്പിച്ചിരിക്കുന്ന ഇരുമ്പ് കാലുകൾ തീരെ കനം കുറഞ്ഞതാണ്. കഴിഞ്ഞ ദിവസം വരവൂരിൽ ഈ ഇരുമ്പുകാലുകൾ തകർത്ത കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി വൻ നാശം വരുത്തി. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പെരിക്കല്ലൂർ കടവ് മുതൽ കൊളവള്ളി വരെയുള്ള ഭാഗത്ത് തൂക്കുവേലി നിർമിച്ചത്. ഇതിലൂടെ വേണ്ടത്ര വൈദ്യുതി പ്രവാഹവും ഇല്ലെന്ന് നാട്ടുകാർ പറയുന്നു. വൈദ്യുതി പ്രവാഹം മിക്കപ്പോഴും നിലക്കുന്നതിനാൽ ആനയടക്കമുള്ള മൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് എത്തുകയാണ്. കബനിയുടെ തീരപ്രദേശങ്ങളിൽ ഏതാനും ആഴ്ചകൾക്കുമുമ്പും ഇത്തരത്തിൽ സ്ഥാപിച്ച വേലിക്കല്ലുകൾ മറിഞ്ഞ് വീണിരുന്നു. 70 ലക്ഷം രൂപ മുടക്കി ആരംഭിച്ചിരിക്കുന്ന പദ്ധതിയെ ഉറപ്പുള്ള തൂണുകൾ സ്ഥാപിക്കാത്തത് ദോഷകരമായി ബാധിക്കുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. WEDWDL11 വരവൂരിൽ തൂക്കുവേലി കാട്ടാന തകർത്ത നിലയിൽ കോഴിക്കുഞ്ഞ് വിതരണം കൽപറ്റ: കേരള വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റിയുടെ പൂക്കോട് ഇന്‍സ്ട്രക്ഷനല്‍ ലൈവ്‌സ്റ്റോക്ക് ഫാം കോംപ്ലക്‌സില്‍ ഒരു ദിവസം പ്രായമായ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. ബുക്കിങ് പ്രകാരം എല്ലാ ബുധനാഴ്ചയുമാണ് വിതരണം. ഫോണ്‍: 9497720137. എം.എല്‍.എ ഫണ്ട് അനുവദിച്ചു സുൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും പുൽപള്ളി ജയശ്രീ ഹയര്‍ സെക്കൻഡറി സ്‌കൂളിന് ലാപ്ടോപ്പും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് 2,50,000 രൂപ അനുവദിച്ച് ജില്ല കലക്ടര്‍ ഭരണാനുമതിയായി. വായനശാല ഉദ്ഘാടനം പിണങ്ങോട്: നിരവധി ഗ്രന്ഥങ്ങളുടെയും ആയിരക്കണക്കിന് ലേഖനങ്ങളുടെയും രചയിതാവായിരുന്ന പിണങ്ങോട് അബൂബക്കര്‍ ഹാജിക്ക് ഉചിതമായ സ്മാരകമൊരുക്കി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി. സ്ഥാപനത്തിന്റെ തുടക്കം മുതല്‍ തന്റെ മരണം വരെ ട്രഷറര്‍ പദവിയിലിരുന്ന അദ്ദേഹത്തിന്റെ പേരിലാണ് കാമ്പസിനകത്ത് പുതിയ വായനശാല നിർമിച്ചത്. അക്കാദമി വിദ്യാർഥി യൂനിയന്‍ 'സിയാസ'യുടെ നേതൃത്വത്തിലാണ് നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍ റീഡിങ് റൂം വിദ്യാർഥികള്‍ക്കായി തുറന്നു കൊടുത്തു. ശിഹാബുദ്ദീന്‍ തങ്ങള്‍, സിറാജുദ്ദീന്‍ നിസാമി, ഹാമിദ് റഹ്മാനി, ഇബ്രാഹീം ഫൈസി ഉഗ്രപുരം, സലീം മാസ്റ്റര്‍, ബഷീര്‍ ബാഖവി, ഇബ്രാഹീം ഫൈസി പേരാല്‍ എന്നിവർ സംബന്ധിച്ചു. WEDWDL5 ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമിയിൽ പിണങ്ങോട് അബൂബക്കര്‍ ഹാജി സ്മാരക റീഡിങ് റൂം പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു 'വർധിപ്പിച്ച മരുന്നുവില പിൻവലിക്കണം' കൽപറ്റ: 2022 ഏപ്രിൽ ഒന്നുമുതൽ 800ൽപരം ജീവൻ രക്ഷാമരുന്നുകളുടെ വില 10.7 ശതമാനത്തിലേറെ വർധിപ്പിച്ച കേന്ദ്രസർക്കാർ തീരുമാനം റദ്ദാക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കൽപറ്റ മുനിസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൽപറ്റയിലെ തെരുവ് നായ് ശല്യം പരിഹരിക്കുക, ടെയിൻ യാത്ര നിരക്ക് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. എം.ടി. ഫിലിപ് അധ്യക്ഷത വഹിച്ചു. പി. അപ്പൻ നമ്പ്യാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജി. ചന്തുക്കുട്ടി, കെ.വി. രാമദാസ്, സി. പ്രഭാകരൻ, സി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇ.എ. രാജപ്പൻ സ്വാഗതവും പി.പി. ശോഭ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story