Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമായം കലർത്തിയ...

മായം കലർത്തിയ ചായപ്പൊടി പിടികൂടി

text_fields
bookmark_border
ഗൂഡല്ലൂർ: ഊട്ടി നഗരത്തിലെ ബേക്കറി, ചായക്കട, തേയില വിൽപന കടകളിൽ ജില്ല ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 10 കിലോ . മായം കലർത്തിയ ചായപ്പൊടി ഉപയോഗിച്ച് ചായയും ടൂറിസ്റ്റുകൾക്ക് വിൽപനയും നടക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ടൂറിസ്റ്റുകളെ ലക്ഷ്യംവെച്ച് പാതയോരങ്ങളിലും ഇത്തരം വിൽപന സജീവമായിട്ടുണ്ട്. ഇതേത്തുടർന്നാണ് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയത്. 20 കടകളിൽ നടത്തിയ പരിശോധനയിൽ 10 കിലോ ചായപ്പൊടി പിടികൂടി. 2000 രൂപ വീതം പിഴയും ചുമത്തി. നിരോധിത പ്ലാസ്റ്റിക് ഉപയോഗവും കണ്ടെത്തി. ഇവർക്കും 1000 രൂപ വീതം പിഴ ചുമത്തി മുന്നറിയിപ്പ് നോട്ടീസ് നൽകി. ജില്ല ഭക്ഷ്യസുരക്ഷ വിഭാഗം ഓഫിസർ സുരേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സീസൺ ആരംഭിച്ചതിനാൽ ടൂറിസ്റ്റുകളുടെ വരവ് വർധിച്ചിരിക്കുകയാണ്. ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്ക് നല്ല വൃത്തിയും ശുചിത്വവുമുള്ള ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യണമെന്നും ജില്ല ഭരണകൂടത്തിന്റെ ഉത്തരവിനെ തുടർന്നാണ് പരിശോധന വ്യാപകമാക്കുന്നതെന്നും ഓഫിസർ അറിയിച്ചു. മായം കലർന്ന ചായപ്പൊടി പിടികൂടുന്നതിന് ജില്ലയിൽ വ്യാപക പരിശോധന നടക്കുമെന്നും ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story