Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:29 AM IST Updated On
date_range 28 April 2022 5:29 AM ISTഫുട്ബാൾ ക്യാമ്പ്: ഡി.എഫ്.എയുടെ പേര് ഉപയോഗിച്ചാൽ നടപടി
text_fieldsbookmark_border
കൽപറ്റ: നിലവിൽ വയനാട് ജില്ല ഫുട്ബാൾ അസോസിയേഷൻ ജില്ലയിലെവിടെയും ഫുട്ബാൾ കോച്ചിങ് ക്യാമ്പുകൾ നടത്തുന്നില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലയിൽ വിവിധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവ ഫീസ് ഈടാക്കി ഫുട്ബാൾ കോച്ചിങ് ക്യാമ്പുകൾ നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഫുട്ബാൾ അസോസിയേഷന്റെ പേരിൽ വ്യക്തികളോ സംഘടനകളോ സ്ഥാപനങ്ങളോ കോച്ചിങ് ക്യാമ്പുകൾ നടത്തുന്നതായി ശ്രദ്ധയിൽപെട്ടാൽ നടപടി സ്വീകരിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി. സമ്മർ സ്പോർട്സ് ക്യാമ്പ് വെള്ളമുണ്ട: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് ക്ലബിന്റെയും കോഴിക്കോട് പാവന്നൂർ സ്പോർട്സ് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സ്കൂളിൽ നടക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പിൽ പങ്കെടുക്കുന്ന 70 വിദ്യാർഥികൾക്ക് ചോയ്സ് ഫർണിച്ചർ സ്പോൺസർ ചെയ്ത ജഴ്സി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത് വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കെ. മമ്മൂട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.സി. തോമസ്, ഹെഡ്മിസ്ട്രസ് പി.കെ. സുധ, ഐ.പി. ആലീസ്, എം. മമ്മു മാസ്റ്റർ, കെ.കെ. സുരേഷ്, സി. നാസർ, വി.കെ. പ്രസാദ്, പി.എം. മമ്മൂട്ടി, കോച്ച് പി.എം. നിവിൻ എന്നിവർ സംസാരിച്ചു. WEDWDL1 വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സമ്മർ കോച്ചിങ് ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ WEDWDL2 Prakash സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ല സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.വി. പ്രകാശ് WEDWDL7 Junaid ജനതാദൾ -എസ് ജില്ല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജുനൈദ് കൈപ്പാണി. വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് സൗജന്യ വെറ്ററിനറി ക്യാമ്പ് കൽപറ്റ: മൃഗസംരക്ഷണ വകുപ്പ് കൽപറ്റ മൊബൈല്‍ ഫാം എയ്ഡ് യൂനിറ്റ്, മേപ്പാടി വെറ്ററിനറി ഹോസ്പിറ്റല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സൗജന്യ വെറ്ററിനറി ക്യാമ്പുകള്‍ നടത്തുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നുകളും നല്‍കും. ഏപ്രില്‍ 28ന് രണ്ടുമണിക്ക് കള്ളാടി അംഗന്‍വാടി, മൂന്നു മണിക്ക് ചൂരല്‍മല അഗതിമന്ദിരം, ഏപ്രില്‍ 29ന് 10.30ന് കുന്നമ്പറ്റ വെറ്ററിനറി സബ് സെന്റര്‍, 11.30ന് നത്തംകുനി വെറ്ററിനറി സബ് സെന്റര്‍, ഏപ്രില്‍ 30ന് 10.30ന് തൃക്കൈപ്പറ്റ കുഴിവയല്‍, 12ന് വെള്ളിത്തോട് എന്നിവിടങ്ങളിൽ ക്യാമ്പ് നടക്കും. ജലപരിശോധന ഇന്നുമുതൽ കൽപറ്റ: ജലജീവന്‍ മിഷന്‍ പദ്ധതിയുടെ കൽപറ്റ സബ് ജില്ല ലാബിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 28 മുതല്‍ ജലപരിശോധന പുനരാരംഭിക്കും. ജലപരിശോധനക്ക് ഓണ്‍ലൈന്‍ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറി ഉപഭോക്താക്കളുടെ ഭാഗം എന്ന ബട്ടൻ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് വരുന്ന വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിങ് വിന്‍ഡോയിലൂടെ ജലപരിശോധനക്ക് അപേക്ഷിക്കാം. ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഓണ്‍ലൈനായി പണം അടയ്ക്കാം. പണമടച്ചതിനുശേഷം മൂന്നു ദിവസത്തിനുള്ളില്‍ പരിശോധിക്കാനുള്ള സാമ്പിളുകള്‍ ലാബില്‍ എത്തിക്കണം. പരിശോധന റിപ്പോര്‍ട്ടും ഓണ്‍ലൈനായി ലഭ്യമാകും. അസി. പ്രഫസര്‍ നിയമനം കൽപറ്റ: കേരള വെറ്ററിനറി ആൻഡ് അനിമല്‍ സയന്‍സ് സർവകലാശാല വിവിധ വകുപ്പുകളിലായി ഒമ്പത് അസി. പ്രഫസര്‍മാരുടെ എന്‍.സി.എ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 20ന് വൈകീട്ട് അഞ്ചുമണിക്കകം ലഭിക്കണം. വിവരങ്ങള്‍ക്ക് www.kvasu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 209220, 209221. 'ക്രാഫ്റ്റ്-22' അവധിക്കാല ക്യാമ്പ് തുടങ്ങി കൽപറ്റ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സമഗ്ര ശിക്ഷ കേരളം നടപ്പാക്കുന്ന എക്‌സ്‌പോഷര്‍ ടു വൊക്കേഷനല്‍ എജുക്കേഷന്‍ 'ക്രാഫ്റ്റ്-22'ന് സുഗന്ധഗിരി ജി.യു.പി സ്‌കൂളില്‍ തുടക്കമായി. ക്യാമ്പുകളുടെ ജില്ലതല ഉദ്ഘാടനം സുഗന്ധഗിരി സ്കൂളില്‍ പൊഴുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു. ബാബു നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്‌സൻ സുധ അനില്‍ അധ്യക്ഷത വഹിച്ചു. ഹരിത മിഷന്‍, ശുചിത്വ മിഷന്‍, എം.എസ്. സ്വാമിനാഥന്‍ റിസര്‍ച് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ് ക്യാമ്പ്. ഏപ്രില്‍ 27 മുതല്‍ മേയ് 11 വരെ ജി.എച്ച്.എസ്.എസ് തേറ്റമല, ജി.വി.എച്ച്.എസ്.എസ് വാകേരി എന്നീ സ്‌കൂളുകളിലും ക്യാമ്പ് സംഘടിപ്പിക്കും. ത്രിദിന ക്യാമ്പില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, കളിപ്പാട്ട നിര്‍മാണം, പാചകം, ക്രാഫ്റ്റ്, വീട്ടുസാധനങ്ങളുടെ നിർമാണം എന്നിവയില്‍ വിദഗ്ധര്‍ പരിശീലനം നല്‍കും. സ്‌കൂള്‍ പ്രധാനാധ്യാപിക കെ.വി. ഡെയ്‌സി, പൊഴുതന ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്‌സൻ ഷാഹിന, സീനിയര്‍ അസിസ്റ്റന്റ് അഷ്‌റഫ്, എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ വി. അനില്‍കുമാര്‍, വൈത്തിരി ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റര്‍ എ.കെ. ഷിബു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story