Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:29 AM IST Updated On
date_range 28 April 2022 5:29 AM ISTമേരിമാതാ കോളജ് ലൈബ്രറി കെട്ടിടോദ്ഘാടനം നാളെ
text_fieldsbookmark_border
മാനന്തവാടി: മേരിമാതാ ആർട്‌സ് ആൻഡ് സയൻസ് കോളജിന്റെ പുതിയ ലൈബ്രറി കെട്ടിടവും മൾട്ടിപർപസ് ഹാളും വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധി എം.പി. ഓൺലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായധനത്തോടെയുള്ള റൂസ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് ലൈബ്രറി കെട്ടിടം നിർമിച്ചത്. മാനേജ്‌മെന്റാണ് ഒരുകോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൾട്ടി പർപസ് ഹാൾ നിർമിച്ചത്. ശിലാഫലകം ഒ.ആർ. കേളു എം.എൽ.എ അനാച്ഛാദനം ചെയ്യും. റൂസയുടെ സംസ്ഥാന പ്രൊജക്ട് കോ-ഓർഡിനേറ്റർ വി. വിഗ്നേശ്വരിയും ഓൺലൈനിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്യും. കോളജ് മാനേജർ ഫാ. ജോർജ് മൈലാടൂർ അനുഗ്രഹപ്രഭാഷണം നടത്തും. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സിന്ധു സെബാസ്റ്റ്യൻ, ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവർ പങ്കെടുക്കും. ലൈബ്രറി കെട്ടിടം നിർമിക്കുന്നതിന് രണ്ടു കോടി രൂപയാണ് അനുവദിച്ചത്. കോളജ് പ്രിൻസിപ്പൽ ഡോ. മരിയ മാർട്ടിൻ ജോസഫ്, റൂസ കോ-ഓർഡിനേറ്റർ ഡോ. രമ്യ കൃഷ്ണൻ, ഓഫിസ് സൂപ്രണ്ട് ജോയി ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
