Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഓവാലി ടൗൺ പഞ്ചായത്തിലെ...

ഓവാലി ടൗൺ പഞ്ചായത്തിലെ നിർമാണ, വികസന പ്രവൃത്തികൾക്ക് ശാശ്വത പരിഹാരം കാണണം

text_fields
bookmark_border
ഓവാലി ടൗൺ പഞ്ചായത്തിലെ നിർമാണ, വികസന പ്രവൃത്തികൾക്ക് ശാശ്വത പരിഹാരം കാണണം
cancel
ഗൂഡല്ലൂർ: ഓവാലി ടൗൺ പഞ്ചായത്തിലെ വീടുകളുടെ നിർമാണം, പൊതു വികസന, അടിസ്ഥാന പദ്ധതികൾ അടക്കമുള്ളവക്ക് അനുമതി നൽകണമെന്ന് ഭരണസമിതി അംഗങ്ങൾ ഗൂഡല്ലൂർ ആർ.ഡി.ഒ വിളിച്ചുചേർത്ത യോഗത്തിൽ ആവശ്യപ്പെട്ടു. വീടിന്റെ അറ്റകുറ്റപ്പണിക്കായി കഴിഞ്ഞദിവസം വാഹനത്തിൽ കൊണ്ടുപോവുകയായിരുന്നു സിമൻറും സാധനങ്ങളും വനംവകുപ്പ് ചെക്ക്പോസ്റ്റിൽ വനപാലകർ തടഞ്ഞതിനെത്തുടർന്ന് കൗൺസിലർ എം.കെ. ഷാജിയും നാട്ടുകാരും സാധനങ്ങൾ തലച്ചുമടായി ചെക്ക്പോസ്റ്റ് കടത്തുകയായിരുന്നു. ഇതുസംബന്ധിച്ച് വനപാലകരുമായി കൗൺസിലർമാരും ജനങ്ങളും വാക്കേറ്റം ഉണ്ടായി. തുടർന്ന് ഭരണസമിതി അംഗങ്ങളുമായും ഫോറസ്റ്റ്, റവന്യൂ അധികൃതരുമായും നടന്ന ചർച്ചയിലാണ് ആവശ്യം. യോഗത്തിൽ പഞ്ചായത്ത് ചെയർപേഴ്സൻ ചിത്രാദേവി, വൈസ് ചെയർമാൻ കെ. സഹദേവൻ തു​ടങ്ങിയവരാണ് ആവശ്യമുന്നയിച്ചത്. അതേസമയം, സെക്ഷൻ പതിനേഴ് വിഭാഗത്തിൽപെട്ട ഭൂമിയായതിനാലാണ് ഇവിടെ വികസന പണികൾക്ക് തടസ്സമുള്ളത്. വനപാലകർ അവരുടെ കൃത്യനിർവഹണം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും അധികാരികൾ അതിന്റെ നടപടിക്കാരാണെന്നും ആർ.ഡി.ഒ പറഞ്ഞു. പ്രശ്നം ജില്ല കലക്ടറുടെ ശ്രദ്ധയിൽപെടുത്തും. ആർ.ഡി.ഒ ശരവണ കണ്ണൻ അധ്യക്ഷതവഹിച്ചു. ഗൂഡല്ലൂർ തഹസിൽദാർ സിദ്ധരാജ്, അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീനിവാസൻ, റേഞ്ചർ ഗണേശൻ, മറ്റു റവന്യൂ-പൊലീസ് അധികൃതരും വാർഡ് കൗൺസിലർമാരും പങ്കെടുത്തു. GDR RDO: ആർ.ഡി.ഒ ഓഫിസിൽ നടന്ന ഭരണസമിതി അംഗങ്ങളുടെയും റവന്യൂ, ഫോറസ്റ്റ് അധികൃതരുടെയും യോഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story