Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവേനൽമഴയിൽ വ്യാപകമായി...

വേനൽമഴയിൽ വ്യാപകമായി പയർ കൃഷി നശിച്ചു

text_fields
bookmark_border
വേനൽമഴയിൽ വ്യാപകമായി പയർ കൃഷി നശിച്ചു
cancel
മാനന്തവാടി: വേനൽമഴയിൽ വയനാട്ടിലെ പ്രത്യേകയിനമായ തവിഞ്ഞാൽ പഞ്ചായത്തിലെ കൊളത്താട പയർ നശിച്ചു. ഏക്കർകണക്കിന് കൃഷിനാശമാണ് സംഭവിച്ചത്. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ കരിംകുളത്തിൻകര, കുളത്താട, ചാത്തൻകീഴ്, പോരൂർ പാടശേഖരങ്ങളിലെ നിരവധി കർഷകരുടെയും സ്വാശ്രയ സംഘങ്ങളുടെയും കുടുംബശ്രീകളുടെയും ഏക്കർകണക്കിന് പയർകൃഷിയാണ് നശിച്ചത്. വയലിൽ മഴവെള്ളം കെട്ടിനിന്ന് പയർചെടികൾ ചീഞ്ഞുനശിക്കുകയായിരുന്നു. നിരവധി കർഷകർ സ്വന്തം വയലിലും പാട്ടത്തിനെടുത്തും കൃഷിയിറക്കിയിട്ടുണ്ട്. ഉൽപാദിപ്പിക്കുന്ന പയർ കൃഷിവകുപ്പ് തന്നെ സംഭരിച്ച് വിത്ത് ഇനമായി വിവിധ കൃഷിഭവനുകളിൽ കൂടിയും സർക്കാറിന്റെ വിപണനമേളകളിലും എത്തിക്കുന്നുണ്ട്. കർഷകർ മൂപ്പെത്തുന്ന പയർ പറിച്ച് ഉണക്കിയാണ് വിൽപനക്ക് എത്തിക്കുന്നത്. കിലോക്ക് 100 മുതൽ 200 രൂപ വരെ വിലയും ലഭിച്ചിരുന്നു. ഭാസ്കരൻ അവണക്കുംകണ്ടി, വി. മധുസൂദനൻ, ശശി പയ്യാനിക്കൽ, കമലാക്ഷി മണിമന്ദിരം, ദാമോദരൻ നടുവിൽ വീട്, ദിനേശൻ പണംകുന്നേൽ, ജോജി പേയ്ക്കൽ, ഭാർഗവി കോളികണ്ടി ഉൾപ്പെടെ നിരവധി പേരുടെ കൃഷിയാണ് നശിച്ചത്. ഇത്തവണ വിത്തിനുപോലും പയർ ലഭിക്കില്ലെന്ന ആശങ്കയിലാണ് കർഷകർ. സർക്കാറും കൃഷിവകുപ്പും കൃഷി നശിച്ച പാടശേഖരങ്ങൾ സന്ദർശിച്ച് നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. photo
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story