Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചെലവുകൾ വർധിച്ചു;...

ചെലവുകൾ വർധിച്ചു; ക്ഷീരകർഷകർ ദുരിതക്കയത്തിൽ

text_fields
bookmark_border
lead ക്ഷീരമേഖലയെ ആശ്രയിക്കുന്നത്​ ആയിരക്കണക്കിന് കുടുംബങ്ങൾ പുൽപള്ളി: പരിചരണ ചെലവുകൾ വർധിച്ചതോടെ ക്ഷീരകർഷകർ ദുരിതത്തിൽ. കാലിത്തീറ്റ, ഇൻഷുറൻസ്​, മരുന്നുകൾ എന്നിവയുടെ വില കുത്തനെ ഉയർന്നതോടെ ക്ഷീരമേഖല പ്രതിസന്ധിയിലാണ്. ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾക്ക് വിലവർധന ഇടിത്തീയായി മാറിയിരിക്കുകയാണ്. തീറ്റകളുടെ വിലക്കയറ്റം കൂടാതെ കന്നുകാലികളുടെ രോഗപ്രതിരോധശേഷി കുറയുന്നതുമൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സക്കുള്ള അധികച്ചെലവും കർഷകരെ തളർത്തുന്നു. പച്ചപ്പുല്ലിന്‍റെ ലഭ്യതക്കുറവ് പാലിന്‍റെ അളവ് കുറയാൻ കാരണമായിട്ടുണ്ട്. ഉൽപാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ കാലിവളർത്തൽ നഷ്​ടമാണെന്നാണ് കർഷകർ പറയുന്നത്. സർക്കാർ സ്​ഥാപനങ്ങളായ കേരള ഫീഡ്സിന്‍റെയും മിൽമയുടെയും തീറ്റവിലയും സമീപകാലത്ത് ഉയർന്നു. കാലിത്തീറ്റക്ക് ചാക്കിൻമേൽ 150 രൂപവരെ വർധിച്ചു. പാൽവില ഉയർത്താതെ ഈ രംഗത്ത് പിടിച്ചു നിൽക്കാനാകില്ലെന്നാണ് കർഷകർ പറയുന്നത്. ഭൂരിഭാഗം കർഷകർക്കും ഒരു ലിറ്റർ പാലിന് 35 മുതൽ 38 രൂപ വരെയാണ് ലഭിക്കുന്നത്. ക്ഷീരമേഖലയെ ആശ്രയിച്ച് വയനാട്ടിൽ ആയിരക്കണക്കിന് കുടുംബങ്ങൾ കഴിയുന്നുണ്ട്. മറ്റ് കൃഷികളെല്ലാം നശിച്ചപ്പോഴും മറ്റുമാണ് ഈ രംഗത്തേക്ക് തിരിഞ്ഞത്. കർഷകരെ സഹായിക്കാനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന ആവശ്യം ശക്തമാവുകയാണ്. മൂന്ന്​ നൂറ്റാണ്ട്​ ഓർമകളുറങ്ങുന്ന പൈതൃകഭവനം സംരക്ഷിച്ച് രാജഗോപാലും കുടുംബവും പുൽപള്ളി: മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള പൂർവിക പൈതൃകഭവനം സംരക്ഷിച്ച് പുൽപള്ളിക്കടുത്ത വെളുകൊല്ലി മുടവൻകര രാജഗോപാലും കുടുംബവും. 300 വർഷം പഴക്കമുള്ള പൈതൃകഭവനം മാറ്റങ്ങൾക്ക് വിട്ട് കൊടുക്കാതെ ഇപ്പോഴും സംരക്ഷിക്കുകയാണിവർ. വനഗ്രാമമായ വെളുകൊല്ലിയിലെ ചെട്ടി സമുദായത്തിൽപെട്ട കുടുംബമാണ് രാജഗോപാലിന്‍റേത്​. പരമ്പരാഗത രീതിയിൽ മൺഭിത്തികൊണ്ട് നിർമിച്ച് മുളകൾകൊണ്ടാണ് മേൽക്കൂര പണിതിരിക്കുന്നത്. തേക്കുൾപ്പെടെയുള്ള മരങ്ങൾ ഉപയോഗിച്ചാണ് വാതിലും മച്ചുമെല്ലാം നിർമിച്ചിരിക്കുന്നത്. വൈക്കോൽ മേഞ്ഞാണ് ഈ വീട് സംരക്ഷിക്കുന്നത്. പൂർവപിതാക്കൾ നിർമിച്ച പഴയ വീട് പാരമ്പര്യമായി സംരക്ഷിച്ചുവരുകയാണ് ഈ കുടുംബം. അതിനാൽ ഈ വീട് പൊളിച്ചു മാറ്റാൻ രാജഗോപാൽ തയാറല്ല. പ്രകൃതിക്ക് ഇണങ്ങുന്നതും സുഖകരമായ അന്തരീക്ഷമാണ് വീടിനുള്ളിൽ അനുഭവപ്പെടുന്നത്. കളിമൺ കുഴച്ച് പരുവപ്പെടുത്തിയാണ് ഭിത്തിനിർമാണം. കരിയും ചാണകവും മിശ്രണം ചെയ്ത് തറയും ഭിത്തികളും തേച്ചുമിനുക്കിയിട്ടുണ്ട്. വനത്തോട് ചേർന്ന സ്​ഥലമായതിനാൽ മുമ്പ് ഈ വീടിനുനേരെ പലപ്പോഴും കാട്ടനയുടെ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിട്ടും വീടിന് ഒരു പോറലും ഏറ്റിട്ടില്ല. അത്രക്ക് കെട്ടുറപ്പുള്ള വീടാണിത്. വീട് കാണാൻ പലരും ഇവിടെ എത്താറുണ്ട്. പ്രതിവർഷം റിപ്പയർ ചെയ്യാൻ നല്ല സംഖ്യ ചെലവാകുമെങ്കിലും ഈ പൈതൃകഭവനം നിലനിർത്തുമെന്ന് രാജഗോപാലിന്‍റെ മകളുടെ ഭർത്താവ് അനീഷ് പറഞ്ഞു. TUEWDL8 വെളുകൊല്ലി മുടവൻകരയിലെ രാജഗോപാലിന്‍റെ പൈതൃകഭവനം ഭീഷണിയായി റോഡിന് നടുവിലെ കൂറ്റൻ ഈട്ടിമരം പുൽപള്ളി: റോഡിന് നടുവിലെ കൂറ്റൻ ഈട്ടിമരം റോഡ് വികസിപ്പിച്ചപ്പോൾ വെട്ടിമാറ്റാൻ നടപടിയില്ലാത്തത്​ യാത്രക്കാർക്ക്​ ഭീഷണിയാവുന്നു. പുൽപള്ളി കുറിച്ചിപ്പറ്റയിലാണ് വേരുകൾ മുറിച്ച കൂറ്റൻ മരം. പുൽപള്ളി പഞ്ചായത്തിലെ കാപ്പിസെറ്റ് മുതൽ മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി വരെയുള്ള റോഡ് വീതികൂട്ടി ടാർചെയ്യുന്ന പ്രവൃത്തി നടക്കുകയാണ്. 45 കോടിയോളം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കുറിച്ചിപ്പറ്റയിൽ റോഡിന് വീതി കൂട്ടിയപ്പോഴാണ് മരങ്ങൾ റോഡിന് നടുവിലായത്. ഇവ മുറിച്ചുമാറ്റണമെന്ന് നിരന്തരം നാട്ടുകാർ ആവശ്യപ്പെടുകയാണ്​. മരം മുറിക്കാനുള്ള അനുമതി ലഭിച്ചെങ്കിലും തുടർനടപടി വൈകുന്നതായാണ് പരാതി. റോഡ് വീതികൂട്ടിയപ്പോൾ മരങ്ങളുടെ വശങ്ങളുടെ വേരുകളും മുറിച്ചുമാറ്റിയിരുന്നു. വേരില്ലാതെ നിൽക്കുന്ന മരങ്ങൾ കാറ്റടിക്കുമ്പോൾ ആടിയുലയുന്നു. വീഴാനുള്ള സാധ്യതയും ഏറെയാണ്. മഴപെയ്ത് വെള്ളവും മരച്ചുവട്ടിൽ കെട്ടിക്കിടക്കുന്നു. ഈ ഭാഗത്ത് അഴുക്കുചാലും നിർമിച്ചിട്ടില്ല. മഴവെള്ളം സമീപത്തെ വീടുകളിലേക്കാണ് കുത്തിയൊലിച്ചെത്തുന്നത്. ഭീഷണിയായ മൂന്ന്​ മരങ്ങൾ മുറിച്ചു മാറ്റണമെന്നും അഴുക്കുചാൽ നിർമിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. TUEWDL9 കുറിച്ചിപ്പറ്റയിൽ റോഡിലെ കൂറ്റൻ ഈട്ടിമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story