Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപരിശീലന റേഞ്ചർമാർ...

പരിശീലന റേഞ്ചർമാർ നാടുകാണി ജീൻപോൾ സന്ദർശിച്ചു

text_fields
bookmark_border
ഗൂഡല്ലൂർ: മഹാരാഷ്ട്രയിൽ നിന്നുള്ള പരിശീലന റേഞ്ചർമാർ നാടുകാണി ജീൻപൂൾ ഗാർഡൻ സന്ദർശിച്ചു. പരിശീലനത്തിന്റെ ഭാഗമായാണ് സംഘം ഇവിടെയെത്തിയത്. ദക്ഷിണേന്ത്യൻ വിദ്യാഭ്യാസ പര്യടനത്തിന്റെ ഭാഗമായി മഹാരാഷ്ട്ര സ്റ്റേറ്റ് കുണ്ടൽ വൈൽഡ് ലൈഫ് ട്രെയ്നിങ് അക്കാദമിയിലെ 52 ട്രെയിനികളാണ് എത്തിയത്. ജീൻപൂൾ ഗാർഡൻ സ്ഥാപിച്ചതിന്റെ സമയവും ലക്ഷ്യവും സംരക്ഷിക്കപ്പെടുന്ന അപൂർവയിനം സസ്യങ്ങൾ, ഫിഷ് മ്യൂസിയം, ബോട്ടണി എന്നിവയിലെ ഗവേഷകർക്ക് നൽകിയ വിവരങ്ങൾ ഫോറസ്റ്റർ പ്രശാന്ത് അവരോട് വിശദീകരിച്ചു. പരിശീലനം ലഭിച്ച വനപാലകർ വ്യൂവിങ് ടവർ ഏരിയ മുതൽ ഗാർഡന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. പരിശീലന പരിപാടിയിൽ പാർക്കിലെ ഗോമതി ഫോറസ്റ്റ് റേഞ്ചർ അനീഷും വനപാലകരും പങ്കെടുത്തു. GDR RANGERS: മഹാരാഷ്ട്ര സ്റ്റേറ്റ് കുണ്ടൽ വൈൽഡ് ലൈഫ് ട്രെയ്നിങ് അക്കാദമിയിലെ ട്രെയ്നികളായ റേഞ്ചർമാർക്ക് ഫോറസ്റ്റർ പ്രശാന്ത് വിവരങ്ങൾ നൽകുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story