Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:28 AM IST Updated On
date_range 25 April 2022 5:28 AM ISTവായന പതിവാക്കിയവരെ ആദരിച്ചു
text_fieldsbookmark_border
ഗൂഡല്ലൂർ: ആധുനിക കാലഘട്ടത്തിൽ വായന അന്യംനിൽക്കുന്ന സാഹചര്യത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീമധുര ഗ്രാമപഞ്ചായത്തിലെ പബ്ലിക് ലൈബ്രറിയിൽ വായന പതിവാക്കിയ വയോജനങ്ങളെ പഞ്ചായത്ത് അധികൃതർ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. സുനിലിന്റെ അധ്യക്ഷതയിലാണ് ആദരിക്കൽ നടന്നത്. പഞ്ചായത്ത് സെക്രട്ടറി സോണി ഷാജി വാർഡ് അംഗങ്ങളായ ഷീജ ബൈജു, ബിന്ദു സജീവൻ, സിൽദാ റോയി, അഭിലാഷ്, ലൈബ്രറി പരിപാലകൻ എം.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. മൺ വയലിലെ പഞ്ചായത്ത് പൊതു ലൈബ്രറിയിൽ 15 വർഷമായി സ്ഥിരമായി പുസ്തക വായന ശീലമാക്കിയ വയോജനങ്ങളെയാണ് ഭരണസമിതി അംഗങ്ങൾ എത്തി ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story