Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightറവന്യൂ കലോത്സവത്തിന്...

റവന്യൂ കലോത്സവത്തിന് തിരിതെളിഞ്ഞു

text_fields
bookmark_border
കൽപറ്റ: ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിക്കുന്ന കലോത്സവം കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളില്‍ നടന്ന ചടങ്ങിൽ കലക്ടര്‍ എ. ഗീത ഉദ്​ഘാടനം ചെയ്തു. ജില്ലയിലാദ്യമായാണ് വിപുല രീതിയില്‍ എല്ലാ റവന്യൂ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം ഉറപ്പാക്കി കലോത്സവം നടക്കുന്നത്. മൂന്ന് വേദികളിലായി 13 ദിവസങ്ങള്‍ നീളുന്ന കലാ-കായിക മേളയില്‍ അഞ്ഞൂറോളം പ്രതിഭകള്‍ പങ്കെടുക്കും. വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന മേളയില്‍ 23 കലാ മത്സരങ്ങളും പത്തോളം കായിക മത്സരങ്ങളുമാണ്​ അരങ്ങേറുക. കലോത്സവത്തിന്‍റെ ആദ്യ ദിനത്തില്‍ നാടന്‍ പാട്ടോടെയായിരുന്നു അരങ്ങുണര്‍ന്നത്. പത്തോളം ടീമുകളാണ് നാടന്‍ പാട്ട് മത്സരത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് ലളിതഗാനം, കവിതാലാപനം, പ്രസംഗ മത്സരം, മോണോ ആക്ട്, മിമിക്രി എന്നീ മത്സരങ്ങളും നടന്നു. 25ന് രാവിലെ 11 മുതല്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ രചനാമത്സരങ്ങളും വൈകീട്ട് അഞ്ചു മുതല്‍ എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ ഏകാംഗ നാടകം, മൂകാഭിനയം എന്നീ മത്സരങ്ങളും നടക്കും. 28ന് കാക്കവയല്‍ സ്‌കൂൾ ഗ്രൗണ്ടിൽ സെവന്‍സ് ഫുട്​ബാള്‍ മത്സരവും 29ന് മുട്ടില്‍ സ്‌കൂളില്‍ ക്രിക്കറ്റ് മത്സരവും മേയ് ഒന്നിന് രാവിലെ എട്ട്​ മുതല്‍ എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ നൃത്ത മത്സരങ്ങളും അരങ്ങേറും. മേയ് മൂന്നിന്​ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കും. റവന്യൂ വകുപ്പിലെ ജീവനക്കാരുടെ കലാ കായിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്. എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍ ) കെ. ഗോപിനാഥ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ജി. നിർമല്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ (എന്‍.ആര്‍) കെ. ദേവകി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. SATWDL4 ജില്ല റവന്യൂ കലോത്സവത്തിന്‍റെ ഭാഗമായുള്ള കലാമത്സരങ്ങളുടെ ഉദ്ഘാടനം ജില്ല കലക്ടര്‍ എ. ഗീത നിര്‍വഹിക്കുന്നു SATWDL5 ജില്ല റവന്യൂ കലോത്സവത്തിന്‍റെ ഭാഗമായി നടന്ന നാടന്‍പാട്ട് മത്സരത്തില്‍നിന്ന്​ എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് ക്യാമ്പ്​ കൽപറ്റ: വിദ്യാഭ്യാസ രംഗത്ത്​ വയനാട്ടിൽ വിപ്ലവാത്മക മാറ്റങ്ങൾ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ വെങ്ങപ്പള്ളി ശംസുൽ ഉലമ ഇസ്‍ലാമിക് അക്കാദമിയിൽ എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ്​ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി കലക്ടർ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്‍റ്​ അബ്ദുലത്തീഫ്​ വാഫി അധ്യക്ഷത വഹിച്ചു. സലാം മലയമ്മ, അബ്ബാസ് വാഫി, നൗഫൽ മാസ്റ്റർ വാകേരി, ആരിഫ് വാഫി, കെ.ഇ. മുഹമ്മദ് റാഫി, അയ്യൂബ് മാസ്റ്റർ മുട്ടിൽ, ഷിഹാബുദ്ദീൻ വാഫി, അലി കെ. വയനാട്, അസീസ് ഫൈസി മീനങ്ങാടി തുടങ്ങിയവർ വിഷയാവതരണം നടത്തി. സുഹൈൽ വാഫി, ഇബ്രാഹിം ഫൈസി പേരാൽ, ഷഫീഖുൽ ഹുസൈൻ മേപ്പാടി, എ.കെ. സുലൈമാൻ മുസ്‌ലിയാർ, നുഹൈസ് മില്ലുമുക്ക്, അൻവർ പനമരം, ബി.കെ. മിദ്‌ലാജ്, ടി.പി. ജുനൈദ് എന്നിവർ സംസാരിച്ചു. SATWDL3 എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് ഏകദിന ക്യാമ്പ്​ വെങ്ങപ്പള്ളി ശംസുൽ ഉലമ ഇസ്‍ലാമിക് അക്കാദമിയിൽ ഡെപ്യൂട്ടി കലക്ടർ അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു എസ്.ഡി.പി.ഐ ഇഫ്താർ സംഗമം Must with photo കൽപറ്റ: മനുഷ്യമനസ്സുകളിൽ വേലിക്കെട്ടുകൾ തീർക്കുന്ന വർത്തമാനകാലത്ത്​ മതസൗഹാർദത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും പ്രതീകമാവണം ഇഫ്താർ മീറ്റുകളെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി. ജമീല പറഞ്ഞു. കൽപറ്റയിൽ എസ്​.ഡി.പി.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അവർ. എസ്​.ഡി.പി.ഐ ജില്ല പ്രസിഡന്‍റ്​ അഡ്വ. കെ.എ. അയ്യൂബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. നാസർ ഇഫ്താർ സന്ദേശം നൽകി. പി. മുഹമ്മദലി (എസ്.ഡി.ടി.യു), നൂർജഹാൻ (വിം), സി.വി. ഷിബു (കേരളഭൂഷണം) എന്നിവർ സംസാരിച്ചു. ഇ. ഉസ്മാൻ സ്വാഗതവും ജില്ല സെക്രട്ടറി ബബിത ശ്രീനു നന്ദിയും പറഞ്ഞു. SATWDL6 കൽപറ്റയിൽ എസ്​.ഡി.പി.ഐ സംഘടിപ്പിച്ച ഇഫ്താർ സംഗമം സംസ്ഥാന സെക്രട്ടറി പി. ജമീല ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story