Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:31 AM IST Updated On
date_range 24 April 2022 5:31 AM ISTവേനൽമഴയിൽ വാഴകൾ നിലംപൊത്തി
text_fieldsbookmark_border
പടിഞ്ഞാറത്തറ: കനത്ത കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ 14ാം വാർഡിൽ താമസിക്കുന്ന മുസ്തഫയുടെ നിരവധി വാഴകളാണ് കഴിഞ്ഞദിവസത്തെ മഴയിൽ നശിച്ചത്. വിവിധ ബാങ്കുകളിൽനിന്ന് ലോൺ എടുത്താണ് കൃഷിയിറക്കിയത്. ജപ്തി നടപടികൾ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇനി എന്ത് എന്ന ചോദ്യമാണ് കർഷകരുയർത്തുന്നത്. SATWDL1 കനത്തമഴയിലും കാറ്റിലും നിലംപൊത്തിയ മുസ്തഫയുടെ വാഴകൃഷി വെള്ളമുണ്ട ഡിവിഷൻതല ഓഫിസ് ഉദ്ഘാടനം വെള്ളമുണ്ട: ജില്ല പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻതല ഓഫിസ് ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ഓഫിസിനൊപ്പം ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് ലൈബ്രറി മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിൽ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ ആദ്യത്തേതും നിലവിൽ ഏകവുമായ കേന്ദ്രീകൃത ഓഫിസ് സംവിധാനാണ് ഇതെന്ന് ജില്ല പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ മെംബറും ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു. ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി താക്കോൽ കൈമാറ്റ ചടങ്ങ് നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ. വിജയൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുധി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്‍റ് ജംഷീർ കുനിങ്ങാരത്ത്, സ്ഥിരംസമിതി ചെയർപേഴ്സന്മാരായ സീനത്ത് വൈശ്യൻ, ഇ.കെ. സൽമത്ത്, സി.എം. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ പി. കല്യാണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. തോമസ്, വിജേഷ് പുല്ലോറ, കെ.കെ.സി. മൈമൂന, പി. രാധ, രമേശൻ കരിങ്ങാരി, പൊതു പ്രവർത്തകരായ കുര്യാക്കോസ് മുള്ളൻമട, എം. മുരളീധരൻ, പി.ജെ. ആന്‍റണി, ഷാജി ചെറിയാൻ, പുത്തൂർ ഉമ്മർ, മൊയ്തു ബാലുശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ജനങ്ങളുടെ പരാതികൾ ജില്ല പഞ്ചായത്ത് പ്രതിനിധിയെ അറിയിക്കാൻ ഓഫിസ് സൗകര്യമൊരുക്കുന്നു. ത്രിതല സംവിധാനത്തിലെ അപെക്സ് ബോഡിയിൽ ഏതൊക്കെ തരത്തിലുള്ള വികസന കാര്യങ്ങളാണ് നടക്കുന്നതെന്നു സാധാരണക്കാരനും മനസ്സിലാക്കാൻ സാധിക്കുന്ന ഹെൽപ് ഡെസ്ക് സൗകര്യം, റഫറൻസ് ലൈബ്രറി സൗകര്യവും ഓഫിസിൽ ക്രമീകരിച്ചിട്ടുണ്ട്. SATWDL2 ജില്ല പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ അംഗം ജുനൈദ് കൈപ്പാണിയുടെ ഓഫിസിനൊപ്പം ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് ലൈബ്രറി മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്നു പഞ്ചമി -ചെമ്പോത്തറ റോഡ് പ്രവൃത്തി തുടങ്ങി മേപ്പാടി: ഗ്രാമപഞ്ചായത്ത് ഇരുപത്തൊന്നാം വാർഡിലൂടെ കടന്നുപോകുന്നതും ആദിവാസി കോളനികളിലേതടക്കം ആയിരത്തിൽപ്പരം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതുമായ പഞ്ചമി- ചെമ്പോത്തറ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു. റോഡിന്‍റെ 200 മീറ്റർ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായി. പഞ്ചമിയിൽനിന്നാരംഭിച്ച് കുത്തനെ ഇറക്കവും വളവുകളും ഉള്ള രണ്ടു ഭാഗത്തായിട്ടാണ് 200 മീറ്റർ കോൺക്രീറ്റ് ചെയ്തത്. 800 മീറ്റർ ദൂരം ടാറിങ്ങാണ് ബാക്കിയുള്ളത്. ടാർ ലഭ്യതക്കനുസരിച്ച് ആ പ്രവൃത്തിയും ഈമാസം തന്നെ തുടങ്ങുമെന്ന് വാർഡ് അംഗം ഹാരിസ് പറഞ്ഞു. കോൺക്രീറ്റ്, ടാറിങ് പ്രവൃത്തികൾക്കായി 21.3 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കോൺക്രീറ്റ് വളവിൽ 50 മീറ്റർ റോഡിനിരുവശത്തും പഞ്ചായത്തിന്‍റെ തനത് ഫണ്ട് 10.5 ലക്ഷം രൂപ ചെലവഴിച്ച് ഡ്രെയ്നേജ് നിർമാണം ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. അവിടെ നിന്ന് ചെമ്പോത്തറ വരെ 750 മീറ്റർ ദൂരം ടാർ ചെയ്യുന്നതിനായി റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 13.5 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. ഇതടക്കം മുഴുവൻ പ്രവൃത്തികളും രണ്ട് മാസത്തിനകം പൂർത്തീകരിക്കാനുള്ള പ്രവർത്തനമാണ് നടന്നുവരുന്നത്. റോഡിന്‍റെ ശോചനീയാവസ്ഥ മൂലം രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു പോലും ക്ലേശിച്ചിരുന്ന പ്രദേശവാസികൾക്ക് ആശ്വാസമാകുന്നതാണ് ഇപ്പോൾ നടക്കുന്ന പ്രവൃത്തികൾ. SATWDL9 മേപ്പാടി പഞ്ചമി-ചെമ്പോത്തറ റോഡിൽ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായ ഭാഗം വോളിബാൾ ടീം തെരഞ്ഞെടുപ്പ് കേണിച്ചിറ: എറണാകുളം ജില്ലയിലെ പറവൂരിൽ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള വയനാട് ജില്ല ടീം സെലക്ഷൻ ട്രയൽസ് ഏപ്രിൽ 25ന് രാവിലെ 10 മുതൽ കേണിച്ചിറ യുവപ്രതിഭ ഗ്രൗണ്ടിൽ നടക്കും. 2002 ജനുവരി ഒന്നിന് ശേഷം ജനിച്ച വയനാട് ജില്ലക്കാരായ കളിക്കാർക്ക് പങ്കെടുക്കാം. വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ: 9847877857.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story