Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപോക്സോ കേസ് പ്രതിക്ക്...

പോക്സോ കേസ് പ്രതിക്ക് എട്ടു വർഷം തടവ്

text_fields
bookmark_border
പോക്സോ കേസ് പ്രതിക്ക് എട്ടു വർഷം തടവ്
cancel
മാനന്തവാടി: പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നരവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയെ കൽപറ്റ പോക്സോ കോടതി എട്ടു വർഷം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. ഝാർഖണ്ഡ് സാഹേബ്ഗഞ്ച് സ്വദേശി ഇബ്രാഹിം അൻസാരിയെയാണ് (28) ശിക്ഷിച്ചത്. പെൺകുട്ടിക്ക് മാനഹാനി വരുത്തിയ കുറ്റത്തിന് മൂന്ന് വർഷം തടവും 5000 രൂപ പിഴയും, പോക്സോ നിയമപ്രകാരം അഞ്ചുവർഷം തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. 2020 മേയിലാണ് കേസിനാസ്പദമായ സംഭവം. മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീം, എസ്.ഐ ബിജു ആന്റണി, എ.എസ്.ഐ മനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ്ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. cap ഇബ്രാഹിം അൻസാരി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story