Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:28 AM IST Updated On
date_range 20 April 2022 5:28 AM ISTതണ്ണീർത്തങ്ങളും തോടുകളും മണ്ണിട്ട് നികത്തുന്നു
text_fieldsbookmark_border
P4 lead *ഒത്താശചെയ്ത് അധികൃതർ വെള്ളമുണ്ട: അനധികൃത മണ്ണെടുപ്പും തണ്ണീർത്തടങ്ങളും തോടുകളും മണ്ണിട്ട് നികത്തലും വ്യാപകമാവുന്നു. അധികൃതരുടെ ഒത്താശയോടെയാണ് നിയമം ലംഘിച്ച് ഇവയെല്ലാം അരങ്ങേറുന്നത്. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിലെ വിവിധഭാഗങ്ങളിലാണ് വ്യാപകമായ കുന്നിടിക്കലും മണ്ണിട്ട് നികത്തലും നടക്കുന്നത്. തണ്ണീർത്തടങ്ങളടക്കം നികത്തുന്നതും തോടും നീർച്ചാലുകളും മണ്ണിട്ട് മൂടുന്നതും പതിവ് കാഴ്ചയായി. വയൽ നികത്തലും കുന്നിടിക്കലും ഇത്ര വ്യാപകമായും പരസ്യമായും മുമ്പ് ഉണ്ടായിരുന്നില്ല. ഭൂമി തരംമാറ്റൽ നയത്തിൽ വന്ന മാറ്റം ഇളവാക്കിയാണ് മണ്ണിടിക്കലും മണ്ണ് തള്ളലും നടക്കുന്നത്. കഴിഞ്ഞദിവസം തൊണ്ടർനാട് പഞ്ചായത്തിലെ കോറോം പ്രദേശത്ത് തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നതായി പരാതിയുയർന്നിരുന്നു. ഈ പ്രദേശങ്ങളിൽ നീർച്ചാലുകളും തോടുകളും നികത്തുന്നത് നേരത്തേ, വിവാദമായിരുന്നു. പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും വിധം മണ്ണെടുപ്പും വയൽനികത്തലും നടത്തുന്നതായ പരാതി ഉയരുമ്പോഴും ബന്ധപ്പെട്ടവർ ഇവക്ക് തടയിടാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. 2018ലെയും 2019ലെയും പ്രളയത്തിൽ വലിയ തോതിൽ വെള്ളം കയറിയ പ്രദേശങ്ങളിലാണ് ഇങ്ങനെ മണ്ണിട്ട് ഉയർത്തുന്നത്. ഇത്തരത്തിൽ വൻ തോതിൽ മണ്ണിട്ട് ഉയർത്തുന്നത് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് സബ് കലക്ടർ ഇടപെട്ട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം കോറോത്ത് എത്തി പരിശോധന നടത്തി. തുടർന്ന് സ്ഥലമുടമയെ വിളിച്ചുവരുത്തുകയും ചെയ്തു. മണ്ണിട്ട് നികത്തിയ നീർച്ചാലുകൾ തുറക്കാനും മൂന്നടി വ്യാസമുള്ള പൈപ്പുകൾ സ്ഥാപിച്ച് നീരൊഴുക്ക് സുഗമമാക്കാനും നിർദേശിച്ചിരുന്നു. തണ്ണീർത്തട സംരക്ഷണ നിയമത്തെയെല്ലാം നോക്കുകുത്തിയാക്കി പ്രകൃതിക്കുനേരെ നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. TUEWDL2 കോറോം വയലിൽ മണ്ണ് തള്ളിയ നിലയിൽ എഫ്.എച്ച്.എസ്.ടി.എ സമര പ്രഖ്യാപനം കൽപറ്റ: അന്യായമായി മൂല്യനിർണയത്തിന്റെ പേപ്പറുകൾ വർധിപ്പിച്ചതിനെതിരെ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ സമര പ്രഖ്യാപനം നടത്തി. ഹയർ സെക്കൻഡറി മേഖലയിൽ ഒരു ദിവസം മൂല്യനിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം അശാസ്ത്രീയമായി വർധിപ്പിച്ചത് അപലപനീയമാണ്. ഇത്തരത്തിൽ എണ്ണം വർധിപ്പിച്ചാൽ ഒരു പേപ്പർ നോക്കാൻ ഏഴു മിനിറ്റിൽ താഴെ മാത്രമാണ് ലഭിക്കുക. ഇത് മൂല്യനിർണയത്തെ ബാധിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയമായി മൂല്യനിർണയം നടത്താൻ അനുവദിക്കുന്നതിനു പകരം പേപ്പറുകളുടെ എണ്ണം വർധിപ്പിച്ചതിലൂടെ അധ്യാപകർക്കുണ്ടാകുന്ന ബുദ്ധിമുട്ടിനേക്കാൾ വിദ്യാർഥികൾക്കാണ് പ്രയാസമെന്ന് എഫ്.എച്ച്.എസ്.ടി.എ ആരോപിച്ചു. ഒരു ദിവസം ഒരു കെട്ട് പേപ്പർ മാത്രം മൂല്യനിർണയം നടത്തുന്ന 'ഒറ്റക്കെട്ട്' സമരം പ്രഖ്യാപിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ല ചെയർമാൻ രാജൻ ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സജീഷ്, പി.കെ. വാസു, ഇ.വി. എബ്രഹാം, അബ്ദുൽ ജലീൽ, ദിനേശ് കുമാർ, എന്നിവർ സംസാരിച്ചു. കെ.വി. ചന്ദ്രൻ സ്വാഗതവും സിജോ കെ. പൗലോസ് നന്ദിയും പറഞ്ഞു. TUEWDL3 ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ കലക്ടറേറ്റ് പടിക്കൽ നടത്തിയ സമര പ്രഖ്യാപനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യുന്നു 'തെളിനീരൊഴുകും നവകേരളം' സാങ്കേതിക പരിശീലനം കൽപറ്റ: തെളിനീരൊഴുകും നവകേരളം കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ അസി. എൻജിനീയര്‍മാര്‍ക്ക് ജി.ഐ.എസ് സോഫ്റ്റ്വെയര്, ജലഗുണനിലവാര പരിശോധന എന്നിവയെ സംബന്ധിച്ചുള്ള ജില്ലതല സങ്കേതിക പരിശീലനം നല്‍കി. ജില്ല ആസൂത്രണഭവനിലെ ഡോ. എ.പി.ജെ ഹാളില്‍ എല്‍.എസ്.ജി.ഡി ജോ. ഡയറക്ടര്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ജി.ഐ.എസ് മാപ്പിങ് ആപ്ലിക്കേഷനിലുള്ള സാങ്കേതിക പരിശീലനം ലഭിക്കുന്നതിലൂടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ വിലയിരുത്താന്‍ കഴിയും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലനടത്തം സംഘടിപ്പിച്ച് മലിനമായ ജലസ്രോതസ്സുകള്‍ കണ്ടെത്തുകയും, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി ജല സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യണം. ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം 24-48 മണിക്കൂറിനുള്ളില്‍ ലഭ്യമാകും. ഈ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ ജലാശയങ്ങള്‍ വൃത്തിയാക്കുകയും അതിനു കാരണമായ സ്രോതസ്സുകള്‍ കണ്ടെത്തി അവയെ ഇല്ലാതാക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിർദേശം നല്‍കി. വൃത്തിയാക്കല്‍ പ്രവര്‍ത്തനത്തിനുശേഷവും ജലസാമ്പിളുകള്‍ പരിശോധിച്ച് വിലയിരുത്തും. പ്രോഗ്രാം ഓഫിസര്‍ കെ. അനൂപ് വിഷയാവതരണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ സി. ശ്രീനിവാസന്‍, ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ വി.കെ. ശ്രീലത, ഹരിതകേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍ റഹീം ഫൈസല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാൻമാർ തുടങ്ങിയവര്‍ പങ്കെടുത്തു. TUEWDL6 തെളിനീരൊഴുകും നവകേരളം സാങ്കേതിക പരിശീലനം എല്‍.എസ്.ജി.ഡി ജോ. ഡയറക്ടര്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story