Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:29 AM IST Updated On
date_range 19 April 2022 5:29 AM ISTകാട്ടാന വീടുകൾ തകർത്തു; രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
ഗൂഡല്ലൂർ: പുളിയംപാറ കോഴികൊല്ലി ആദിവാസി ഗ്രാമത്തിലെത്തിയ കാട്ടാന വീടുകൾ തകർത്തു. ശിവശങ്കരൻ, മാധവൻ, ചാമി എന്നിവരുടെ വീടുകളാണ് ഒറ്റയാൻ തകർത്തത്. വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണാണ് ശിവശങ്കരൻ (49), പേരക്കുട്ടി എട്ടുവയസ്സുകാരൻ വിനീത് എന്നിവർക്ക് പരിക്കേറ്റത്. ഇവരെ ഗൂഡല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന അവിടെനിന്നും മാറാതെ നിന്നതുമൂലം ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ രാവിലെ വരെ കാത്തിരിക്കേണ്ടിവന്നു. ഒറ്റയാൻ സമീപത്തെ കൃഷിയിടത്തിൽ ഇറങ്ങി കൃഷിനാശവും വരുത്തി. ഒറ്റയാന്റെ അക്രമം ആദിവാസി കുടുംബങ്ങളെ ഭീതിയിലാഴ്ത്തി. GDR DAMAGE:പുളിയംപാറ കോഴികൊല്ലി ആദിവാസി ഗ്രാമത്തിൽ ഒറ്റയാൻ തകർത്ത ശിവശങ്കരന്റെ വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
