Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനാലു ദിവസത്തെ അവധി;...

നാലു ദിവസത്തെ അവധി; നീലഗിരിയിലേക്ക് ഒഴുകി വിനോദസഞ്ചാരികൾ

text_fields
bookmark_border
നാലു ദിവസത്തെ അവധി; നീലഗിരിയിലേക്ക് ഒഴുകി വിനോദസഞ്ചാരികൾ
cancel
ഗൂഡല്ലൂർ: നാലു ദിവസം അവധി ലഭിച്ചതോടെ കുടുംബസമേതം വി​നോദസഞ്ചാരികൾ നീലഗിരിയിലേക്ക് ഒഴുകി. അംബേദ്കർ ജയന്തി, ദുഃഖവെള്ളി, വിഷു, ഈസ്റ്റർ അവധി ഒന്നിച്ചുലഭിച്ചതോടെയാണ് ഊട്ടി, കുന്നൂർ, കുന്ത, മുതുമല ഉൾപ്പെട്ട ഭാഗങ്ങളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകിയത്. ഒരാഴ്ചയായി ഗൂഡല്ലൂർ പരിസരപ്രദേശത്തെല്ലാം വേനൽമഴ ലഭിച്ചതോടെ ചൂടിന് ആശ്വാസം ലഭിച്ചിരുന്നു. മുതുമല കടുവസങ്കേതത്തിലെ ആന വളർത്തു ക്യാമ്പായ തെപ്പക്കാട്ടിലേക്ക് ഞായറാഴ്ച മാത്രം നൂറുകണക്കിന് ടൂറിസ്റ്റുകളെത്തി. വൈകീട്ട് നടന്ന ആനയൂട്ടും ഗണപതി പൂജയും ടൂറിസ്റ്റുകൾക്ക് കാണാനായി. ഊട്ടിയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിലെ പൈക്കാറ ഫാൾസ് ബോട്ട് ഹൗസ് എന്നിവിടങ്ങളിലും ഗൂഡല്ലൂരിനു സമീപമുള്ള തവളമല, സൂചിമല എന്നിവിടങ്ങളിലും ടൂറിസ്റ്റുകളുടെ തിരക്കനുഭവപ്പെട്ടു. GDR MTR:മുതുമല കടുവസങ്കേതം തെപ്പക്കാട് ആന ക്യാമ്പിലെത്തിയ ടൂറിസ്റ്റുകളുടെ തിരക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story