Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:31 AM IST Updated On
date_range 18 April 2022 5:31 AM ISTമാലിന്യകേന്ദ്രമായി പുൽപള്ളി ടൗൺ ഇടവഴികൾ
text_fieldsbookmark_border
പുൽപള്ളി: ടൗണിനോട് ചേർന്ന ഇടവഴികൾ മാലിന്യ കൂമ്പാരമാകുന്നു. മദ്യപരും മറ്റും ഹോട്ടൽ മാലിന്യവും മദ്യക്കുപ്പികളുമെല്ലാം തോട്ടങ്ങളിലും വഴിയരികിലും വലിച്ചെറിയുന്നത് ആളുകൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. ഇത് നിരീക്ഷിച്ച് നടപടിയെടുക്കാൻ സംവിധാനമില്ലാത്തതാണ് സാമൂഹികവിരുദ്ധർക്ക് വളമാകുന്നത്. പുൽപള്ളി സെന്‍റ് ജോർജ് സ്കൂളിന് മുൻവശത്തുള്ള റോഡിന്‍റെ വശങ്ങൾ മാലിന്യം വലിച്ചെറിഞ്ഞതിനാൽ കുപ്പത്തൊട്ടിയായി. ഇതിന് അനുബന്ധമായുള്ള മറ്റ് റോഡുകളുടെ സ്ഥിതിയും സമാനം. വാഹനങ്ങളിലും മറ്റും ഇരുന്ന് മദ്യപിക്കുന്നവർ കുപ്പിയും മറ്റും തല്ലിപ്പൊട്ടിച്ച് റോഡിലിടുന്നുണ്ട്. ഇതും ആളുകൾക്ക് ഏറെ ദുരിതമുണ്ടാക്കുന്നു. ടൗൺ പരിസരത്തുകൂടി കടന്നുപോകുന്ന ചെറു റോഡുകളെല്ലാം മദ്യപരുടെയും ലഹരി വസ്തുക്കൾ വിൽക്കുന്നവരുടെയും താവളമായി മാറുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ---------------------------------------------------------------------- ലൈറ്റ് സ്ഥാപിച്ചു; പക്ഷേ, വെളിച്ചമെത്തിയില്ല പുൽപള്ളി: വനാതിർത്തി പ്രദേശമായ മുള്ളൻകൊല്ലിയിലെ പാതിരിയിൽ മാസങ്ങൾക്കുമുമ്പ് സ്ഥാപിച്ച തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി വൈകുന്നു. സന്ധ്യ മയങ്ങുന്നതോടെ കാട്ടാനകളടക്കം ഇറങ്ങുന്ന ഈ പ്രദേശത്ത് തെരുവുവിളക്ക് സ്ഥാപിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പാതിരിയിലെ ലൈഫ് ഭവന നിർമാണ പദ്ധതിയിൽ വീട് ലഭിച്ചവരുടെ വീടുകൾക്ക് മുന്നിലൂടെയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. വെളിച്ചം ഇല്ലാത്തതിനാൽ ആളുകൾക്ക് സന്ധ്യ കഴിയുന്നതോടെ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. വന്യജീവി ശല്യമുള്ള ഈ പ്രദേശത്ത് പത്തോളം തെരുവുവിളക്കുകളാണ് മാസങ്ങൾക്കുമുമ്പ് സ്ഥാപിച്ചത്. എന്നാലിത് പ്രകാശിപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. കോളനിവാസികളെയടക്കം പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് ആവശ്യം. SUNWDL1 പാതിരിയിലെ പ്രകാശിക്കാത്ത തെരുവുവിളക്ക് --------------------------------------------------------------- ചാത്തൻകോട്ട് ആദിവാസി കോളനിയിൽ ദുരിതമഴ പുൽപള്ളി: പരാധീനതകൾക്ക് നടുവിൽ പെരിക്കല്ലൂരിലെ ചാത്തൻകോട്ട് ആദിവാസികോളനി. 20 ഓളം കുടുംബങ്ങൾ താമസിക്കുന്നത് 10 സെന്‍റോളം മാത്രമുള്ള ഭൂമിയിലാണ്. വർഷങ്ങൾക്കുമുമ്പാണ് ഈ കുടുംബങ്ങളെ ഇവിടേക്ക് മാറ്റി താമസിപ്പിച്ചത്. അന്ന് പത്തിൽ താഴെ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ രണ്ടും മൂന്നും കുടുംബങ്ങൾ വീതം ഒരു വീട്ടിലുണ്ട്. യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെയില്ല. വർഷങ്ങൾ പഴക്കമുള്ള വീടുകൾ ചോർന്നൊലിക്കുന്നവയാണ്. ഇത്രയും ആളുകൾ തിങ്ങിഞെരുങ്ങി കഴിയുന്ന ഇവിടെ ആരെങ്കിലും മരണപ്പെട്ടാൽ സംസ്കരിക്കുന്നത് വീടിന്‍റെ ചുറ്റുവട്ടങ്ങളിലാണ്. 10 വർഷത്തിനിടെ ഏഴ് ആളുകൾ ഇവിടെ മരണപ്പെട്ടിട്ടുണ്ട്. ഇവരെയെല്ലാം സംസ്കരിച്ചത് കിണറിനടുത്തും വീട്ടുമുറ്റത്തുമെല്ലാമാണ്. ഇവരുടെ ദുരിതങ്ങൾ പലതവണ അധികൃതരെ അറിയിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല. കോളനി വാസികൾ മാറി താമസിക്കാൻ തയാറാണ്. എന്നാൽ, ഇവരെ ഇവിടെനിന്നും മാറ്റാനുള്ള നടപടി വൈകുകയാണ്. കർണാടക അതിർത്തിയിലാണ് ഇവരുടെ വീടുകൾ. കോളനിവാസികളുടെ ദുരിതങ്ങൾക്ക് എപ്പോൾ പരിഹാരമുണ്ടാകുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story