Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:29 AM IST Updated On
date_range 18 April 2022 5:29 AM ISTവില്ലേജ് ഓഫിസിൽ പരാതിപ്പെട്ടി സ്ഥാപിക്കും
text_fieldsbookmark_border
വെള്ളമുണ്ട: ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്ത വില്ലേജ്തല ജനകീയ സമിതി യോഗം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഭൂസംരക്ഷണത്തിലും ജനക്ഷേമപ്രവൃത്തികളിലും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഭൂമിസംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും പൊതുജന സഹകരണത്തോടെ ഓഫിസ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും സമിതി ശക്തിപ്പെടുത്താനും വില്ലേജ് ഓഫിസിൽ പരാതിപ്പെട്ടി സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. വില്ലേജ് പരിധിയിലെ വഴിപ്രശ്നങ്ങൾ പരിഹരിക്കാൻ യോഗത്തിൽ ഉപസമിതി രൂപവത്കരിച്ചു. വില്ലേജ് ഓഫിസർ സി.കെ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ വി. ബാലൻ, എം. മുരളീധരൻ, പി.എം. ഷബീറലി, ആലിക്കോയ, കെ. കമറുദ്ദീൻ, ഉമ്മർ പുത്തൂർ, സി. യൂസുഫ്, പി.ജെ. ജോസഫ്, കെ.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു. SUNWDL4 വെള്ളമുണ്ട വില്ലേജ് ജനകീയ സമിതി യോഗം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു ------------------------------------------------------------------------------------------------ മുട്ടിൽ യതീംഖാന റമദാൻ കാമ്പയിൻ സമാപനം 25ന് കൽപറ്റ: വയനാട് മുട്ടിൽ യതീംഖാന റമദാൻ കാമ്പയിൻ സമാപനം 25ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രണ്ടു വർഷത്തെ കോവിഡ് പ്രതിസന്ധിക്കുശേഷം മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഈ വർഷം കൂടുതൽ സജീവമായി കാമ്പയിൻ നടത്തിവരുകയാണ്. ഡബ്ല്യു.എം.ഒയുടെ സംരക്ഷണത്തിൽ കഴിയുന്ന 1600ഓളം കുട്ടികളുടെയും ആറു സ്ഥാപനങ്ങളുടെയും സ്ഥിരവരുമാനത്തിനായി കമ്പളക്കാട് നിർമിക്കുന്ന ഷംസാദ കോംപ്ലക്സിന്‍റെ നിർമാണ ചെലവിലേക്കാണ് ഈ വർഷത്തെ ഫണ്ട് വിനിയോഗിക്കുക. കാമ്പയിനിൽ സ്വരൂപിച്ച മഹല്ലുകളുടെ വിഹിതം സമാപന ദിവസം യതീംഖാനയിൽ സ്വീകരിക്കും. ദുആ മജ്ലിസിന് പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും. സമസ്ത ജില്ല പ്രസിഡന്‍റ് കെ.ടി. ഹംസ മുസ്ലിയാർ, മുഹമ്മദ്കുട്ടി ഫൈസി തുടങ്ങിയവർ സംബന്ധിക്കും. ---------------------------- ഐ.എസ്.എം ഇഫ്താർ സംഗമം കൽപറ്റ: സാമുദായിക സൗഹാർദം തകർക്കാൻ കാരണമാവുന്ന വിവാദ പ്രസ്താവനകൾ ഇല്ലാതിരിക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് ഐ.എസ്.എം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹിക-രാഷ്ട്രീയ മേഖലയിൽ വർധിച്ചുവരുന്ന ജീർണതകൾക്കെതിരെ ശക്തമായ പ്രബോധന പ്രവർത്തനം നടത്താൻ തീരുമാനിച്ചു. കൽപറ്റ അസ്ഹർ കോളജിൽ നടന്ന ജില്ല ഇഫ്താർ സംഗമം കെ.എൻ.എം സെക്രട്ടറി സയ്യിദ് അലി സ്വലാഹി ഉദ്ഘാടനം ചെയ്തു. എ.പി. സ്വാലിഹ് പിണങ്ങോട് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ല പ്രസിഡന്‍റ് റിയാസ് കൽപറ്റ അധ്യക്ഷത വഹിച്ചു. റഫീഖ് കൽപറ്റ, ഡോ. അഫ്സൽ, സി.കെ. തെൻസീർ, ഫവാസ് മേപ്പാടി, ജംഷീദ് കല്ലൂരിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാൻ ബക്കർ പിണങ്ങോട് സ്വാഗതം പറഞ്ഞു. SUNWDL6 ഐ.എസ്.എം ഇഫ്താർ സംഗമം കെ.എൻ.എം സെക്രട്ടറി സയ്യിദ് അലി സ്വലാഹി ഉദ്ഘാടനം ചെയ്യുന്നു ---------------------------------------------------- തിറയാട്ട മഹോത്സവം കൽപറ്റ: തെക്കെ വയനാട്ടിലെ പ്രധാന കിരാതമൂർത്തി കാവായ വാളത്തൂർ ശ്രീ കരിയാത്തൻകാവിലെ തിറയാട്ട മഹോത്സവത്തിന് തുടക്കം. പ്രതിഷ്ഠാദിന താന്ത്രികകർമങ്ങൾ തന്ത്രി ഫണീധരൻ എമ്പ്രാന്തിരിയുടെ നേതൃത്വത്തിൽ നടന്നു. തിനപുരം ശ്രീ തമ്പുരാട്ടി കാവിൽനിന്നുള്ള താലപ്പെട്ടി എഴുന്നള്ളത്തും വിവിധ ഇനം തിറയാട്ടങ്ങളും ഉച്ചയൂണും നടന്നു. SUNWDL7 വാളത്തൂർ ശ്രീ കരിയാത്തൻ കാവിലെ തിറയാട്ട മഹോത്സവം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story