Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപീഡാനുഭവ സ്മരണയിൽ...

പീഡാനുഭവ സ്മരണയിൽ ദുഃഖവെള്ളി ആചരണം

text_fields
bookmark_border
കൽപറ്റ: കാൽവരി മലയിൽ യേശുവിന്‍റെ സ്മരണകളും പീഡാനുഭവ യാത്രയുടെ ഓർമകളും പുതുക്കി ജില്ലയിലെ ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു. കുരിശിന്‍റെ വഴിയിലൂടെയും പീഡാനുഭവ വായനയിലൂടെയും പരിഹാര പ്രദക്ഷിണത്തിലൂടെയും വിശ്വാസികൾ യേശുവിന്‍റെ സഹനത്തിൽ പങ്കാളികളായി. ഞായറാഴ്​ച ക്രിസ്തുവിന്‍റെ ഉയി​ർത്തെഴുന്നേൽപിന്‍റെ സ്മരണ പുതുക്കി വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കും. മാനന്തവാടി കണിയാരം കത്തീഡ്രലിൽ ദുഃഖവെള്ളിയുടെ തിരുകർമങ്ങൾക്ക്​​ മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം കാർമികത്വം വഹിച്ചു. സുൽത്താൻ ബത്തേരി രൂപത സെന്‍റ് തോമസ് മലങ്കര കത്തീഡ്രലിൽ ഫാ. ജേക്കബ് ഓലിക്കൽ കാർമികത്വം വഹിച്ചു. കൽപറ്റ തിരുഹൃദയ ദേവാലയത്തിൽ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട്, മരകാവ് സെന്‍റ് തോമസ് ദേവാലയത്തിൽ ഫാ. സജി പുതുക്കുളങ്ങര, മുള്ളൻകൊല്ലി സെന്‍റ് മേരീസ് ഫൊറോന ദേവാലയത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷകൾക്ക് ഫാ. ജോസ് തേക്കനാടി, ആടിക്കൊല്ലി സെന്‍റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഫാ. പോൾ എടയക്കൊണ്ടാട്ട്, പാടിച്ചിറ സെന്‍റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഫാ. ജെയ്സ് പൂതക്കുഴി, പുൽപള്ളി തിരുഹൃദയ ദേവാലയത്തിൽ ഫാ. ജോർജ് ആലുക്ക, കബനിഗിരി സെന്‍റ് മേരീസ് ദേവാലയത്തിൽ ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ എന്നിവർ നേതൃത്വം നൽകി. ശിശുമല ഉണ്ണീശോ ദേവാലയത്തിൽ ഫാ. ജോസ് കൊട്ടാരം, അമരക്കുനി സെന്‍റ് ജൂഡ്സ് പള്ളിയിൽ ഫാ. തോമസ് ഒറ്റപ്ലാക്കൽ, പട്ടാണിക്കൂപ്പ് ഉണ്ണീശോ പള്ളിയിൽ ഫാ. സിബിച്ചൻ ചേലയ്ക്കാപ്പള്ളി, മരക്കടവ് സെന്‍റ് ജോസഫ്സ് പള്ളിയിൽ ഫാ. സാന്റോ അമ്പലത്തറ, അമ്പലവയൽ സെന്‍റ് മാർട്ടിൻ ദേവാലയത്തിൽ ഫാ. ചാക്കോ മേപ്പുറത്ത്, തേനേരി ഫാത്തിമ മാതാ ദേവാലയത്തിൽ ഫാ. ജെയിംസ് കുന്നത്തേട്ട് എന്നിവർ കാർമികത്വം വഹിച്ചു. മാനന്തവാടി: പിലാക്കാവ് സെന്‍റ്​ ജോസഫ്‌സ്‌ ദേവാലയത്തിന്‍റെ നേതൃത്വത്തിൽ കമ്പമലയിലേക്ക്‌ കുരിശുമല കയറ്റം നടത്തി. കോവിഡിനെ തുടർന്ന് രണ്ട് വർഷം മുടങ്ങിയിരുന്ന മലകയറ്റത്തിൽ പങ്കാളികളാവാൻ നൂറ് കണക്കിന് വിശ്വാസികളാണ് എത്തിയത്. രാവിലെ എട്ടരയോടെ ദേവാലയത്തിൽനിന്ന്​ കുരിശിന്‍റെ വഴി ആരംഭിച്ചു. കൂറ്റൻ മരക്കുരിശേന്തി ഇടതൂർന്ന വനത്തിലൂടെയാണ്​ വിശ്വാസികൾ പാപപരിഹാര യാത്ര നടത്തിയത്. ഉച്ച 12ഓടെ മലമുകളിലെത്തി കുരിശ് സ്ഥാപിച്ച് മലയിറങ്ങി. കുരിശിന്‍റെ വഴിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും അടിവാരത്ത് നേർച്ചഭക്ഷണവും ഒരുക്കിയിരുന്നു. മലകയറിയവർക്ക് സംരക്ഷണം നൽകാൻ വനപാലകരും ഒപ്പമുണ്ടായിരുന്നു. തിരുകർമങ്ങൾക്ക് ഫാ. പി. അനീഷ് മുഖ്യ കാർമികത്വം വഹിച്ചു. ജോസഫ് ജോഷി, റിജോ അബ്രഹാം എന്നിവർ മലകയറ്റത്തിന് നേതൃത്വം നൽകി. മാനന്തവാടി അമലോത്ഭവമാതാ ​ദേവാലയത്തിൽ ദുഃഖവെള്ളിയുടെ പ്രധാന ശുശ്രൂഷയായ കുരിശിന്‍റെ വഴി നടത്തി. ദേവാലയ അങ്കണത്തിൽ ഉയർത്തിയൊരുക്കിയ കുന്നിന് മുകളിൽനിന്ന്​ ആരംഭിച്ച കുരിശിന്‍റെ വഴി മാനന്തവാടി ടൗണിലൂടെ ലിറ്റിൽ ഫ്ലവർ സ്കൂൾ അങ്കണത്തിൽ സമാപിച്ചു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. വികാരി ഫാ. വില്യം രാജൻ, ഫാ. തോമസ്, ബ്രദർ ഷിജോയി എന്നിവർ നേതൃത്വം നൽകി. SATWDL1 കമ്പമലയിലേക്ക് നടന്ന കുരിശിന്‍റെ വഴി SATWDL9 വയനാട് ചുരത്തിലൂടെയുള്ള 'കുരിശിന്‍റെ വഴി' മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തിൽ നടന്ന കുരിശിന്‍റെ വഴി ---------------------------------------------------------------- അംബേദ്കർ ജയന്തി ആഘോഷം പുൽപള്ളി: യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപള്ളി അംബേദ്കർ കോളനിയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എം.കെ. ഇന്ദ്രജിത് ഉദ്ഘാടനം ചെയ്തു. കോളനിയിലെ കുടുംബങ്ങൾക്ക് നൽകിയ ഭക്ഷ്യകിറ്റ് വിതരണത്തിന്‍റെ ഉദ്ഘാടനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ വി.എം. പൗലോസ് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. സിജു പൗലോസ് തോട്ടത്തിൽ, പി. ശങ്കരൻ, മണി പമ്പനാൽ, ലയണൽ മാത്യു, ഗഫൂർ പടപ്പച്ചാൽ, അഭിലാഷ് ജോർജ്, രാജു ചേകാടി, യൂനസ് അലി, ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. SATWDL5 യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ പുൽപള്ളി അംബേദ്കർ കോളനിയിൽ നടന്ന അംബേദ്കർ ജയന്തി ആഘോഷം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story