Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:30 AM IST Updated On
date_range 13 April 2022 5:30 AM ISTവിഷു-ഈസ്റ്റർ പച്ചക്കറിച്ചന്ത
text_fieldsbookmark_border
മാനന്തവാടി: നഗരസഭ കുടുംബശ്രീ നേതൃത്വത്തിൽ വിഷു, ഈസ്റ്റർ പച്ചക്കറിച്ചന്ത തുടങ്ങി. മാനന്തവാടി താഴെയങ്ങാടി റോഡിൽ നഗരസഭ കാര്യാലയത്തിനോടു ചേർന്നുള്ള കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. പൊതു ജനങ്ങൾക്ക് വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് ന്യായമായ വിലയിൽ പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രവർത്തനം. നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പി.വി.എസ്. മൂസ മുഖ്യപ്രഭാഷണം നടത്തി. സി.ഡി.എസ് ചെയർപേഴ്സന്മാരായ വൽസ മാർട്ടിൻ, ഡോളി രഞ്ജിത്ത്, എം.ഇ.സിമാർ, സി.ഡി.എസ് എക്സിക്യൂട്ടിവ് അംഗങ്ങൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. cap മാനന്തവാടി നഗരസഭ കുടുംബശ്രീ വിഷു-ഈസ്റ്റർ ചന്ത നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
