Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഓശാന ഞായർ ആചരിച്ചു

ഓശാന ഞായർ ആചരിച്ചു

text_fields
bookmark_border
കൽപറ്റ: യേശുവിന്റെ ജറൂസലം പ്രവേശനത്തി​‍ൻെറ ഓർമപുതുക്കി ജില്ലയിലെ ക്രൈസ്തവ വിശ്വാസികൾ . രാവിലെ 6.30നു ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും നടന്നു. ക്രിസ്തുവിനെ ജറൂസലമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതി‍ൻെറ ഓർമപുതുക്കലാണ് ഓശാന ഞായർ. വാഴ്ത്തിയ കുരുത്തോലകൾ വിശ്വാസികൾക്ക്​ വിതരണം ചെയ്തു. ഇതുമായാണ്​ വീടുകളിലേക്ക്​ ഇവർ മടങ്ങിയത്​. വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമായി. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ ദേവാലയങ്ങൾ കൂടുതൽ സജീവമാകും. ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക്​ പ്രാർഥനാദിനങ്ങളാണ്​​. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവി‍ൻെറ ഉയിർത്തെഴുന്നേൽപി‍ൻെറ ഓർമപുതുക്കുന്ന ഈസ്റ്ററോടെയാണ്​ സമാപനമാവുക. എടപ്പെട്ടി സെന്‍റ്​ സെബാസ്റ്റ്യൻസ് പള്ളിയിൽ ഓശാന ഞായർ ആചരണത്തി‍ൻെറ ഭാഗമായി നടന്ന ആനവാതിൽ മുട്ടി തുറക്കൽ ചടങ്ങിന് വികാരി തോമസ് ജോസഫ് തേരകം നേതൃത്വം നൽകി. പുൽപള്ളി: പുൽപള്ളി തിരുഹൃദയ ദേവാലയത്തിൽ നടന്ന ഓശാന ഞായർ തിരുകർമങ്ങൾക്ക് ഫാ. ജോർജ് ആലുക്ക മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ഫിലിപ്പ് കരോട്ട് എം.സി.ബി.എസ്, ഫാ. ജോമിൻ എം.സി.ബി.എസ് എന്നിവർ സഹകാർമികത്വം വഹിച്ചു. തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഫാ. ഫിലിപ്പ് ചാക്കോ അരത്തമ്മാം മുട്ടിലും പുൽപള്ളി സെന്‍റ്​ ജോർജ് യാക്കോബായ സിംഹാസന ദേവാലയത്തിൽ ഫാ. യൽദോ ചീരകത്തോട്ടത്തിലും ഫാ. എൽദോ കുരൻതാഴത്തുപറമ്പിലും ചെറ്റപ്പാലം സെന്‍റ്​ മേരീസ് യാക്കോബായ സിംഹാസന പള്ളിയിൽ ഫാ. എൽദോ അമ്പഴത്തിനാംകുടിലും കാർമികത്വം വഹിച്ചു. പട്ടാണിക്കുപ്പ് സെന്‍റ്​ മേരീസ് യാക്കോബായ സിംഹാസന പള്ളിയിൽ ഫാ. ബേസിൽ വട്ടപ്പറമ്പിലും മുള്ളൻകൊല്ലി സെന്‍റ്​ മേരീസ് ഫോറോന ദേവാലയത്തിൽ ഫാ. ജോസ് തേക്കനാടിയും പട്ടാണിക്കുപ്പ് ഉണ്ണീശോ പള്ളിയിൽ ഫാ. സിബിച്ചൻ ചേലയ്ക്കപ്പള്ളിയും ശശിമല ഉണ്ണീശോ പള്ളിയിൽ ഫാ. ജോസ് കൊട്ടാരവും അമരക്കുനി സെന്‍റ്​ ജൂഡ് പള്ളിയിൽ ഫാ. തോമസ് ഒറ്റപ്ലാക്കിലും തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. മാനന്തവാടി: മാനന്തവാടി അമലോത്ഭവ മാതാ ദൈവാലയത്തിൽ ഓശാന ഞായർ തിരുകർമങ്ങൾ നടത്തി. കുരുത്തോല വെഞ്ചരിപ്പിനുശേഷം നഗരം ചുറ്റിയുള്ള ഓശാന പ്രദക്ഷിണം ലിറ്റിൽ ഫ്ലവർ സ്കൂൾ അങ്കണത്തിലെത്തിച്ചേർന്നു. അവിടെ​െവച്ച് യേശുവി‍ൻെറ പീഡാനുഭവ ചരിത്ര പ്രഘോഷണവും ദിവ്യബലിയും ആരാധനയും നടത്തി. ചടങ്ങുകൾക്ക് വികാരി ഫാ. വില്യം രാജൻ, അസി. വികാരി ഫാ. റോയ്സൻ ആന്‍റണി, ബ്രദർ ഷിജോയ് മാച്ചീവീട്ടിൽ എന്നിവർ നേതൃത്വം നൽകി. മാനന്തവാടി സെന്‍റ്​ ജോർജ്​ യാക്കോബായ പള്ളിയിൽ നടന്ന ചടങ്ങുകൾക്ക്​ ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. എൽദോ മനയത്ത് എന്നിവർ കാർമികത്വം വഹിച്ചു. കണിയാമ്പറ്റ സെന്‍റ്​ ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഓശാന ശുശ്രൂഷകൾക്ക് ഫാ. അനീഷ് ജോർജ് മാമ്പള്ളിൽ കാർമികത്വം വഹിച്ചു. സുൽത്താൻ ബത്തേരി: പൂതാടി സെന്‍റ്​ മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന ഞായർ ശുശ്രൂഷക്ക്​ ഫാ. ജോർജ് നെടുംന്തള്ളിൽ കാർമികത്വം വഹിച്ചു. SUNWDL2 പുൽപള്ളി തിരുഹൃദയ ദൈവാലയത്തിൽ ഓശാന ഞായർ ആചരണത്തി‍ൻെറ ഭാഗമായി വികാരി ഫാ.ജോർജ് ആലുക്ക കുരുത്തോല വിതരണം ചെയ്യുന്നു SUNWDL3 എടപ്പെട്ടി സെന്‍റ്​ സെബാസ്റ്റ്യൻസ് പള്ളിയിൽ ആനവാതിൽ മുട്ടി തുറക്കൽ ചടങ്ങിന് വികാരി തോമസ് ജോസഫ് തേരകം നേതൃത്വം നൽകുന്നു SUNWDL6 ആറാട്ടുതറ സെന്‍റ്​ തോമസ് പള്ളിയിൽ നടന്ന ഓശാന ഞായർ ആചരണം മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ മീനങ്ങാടി: മയക്കുമരുന്നു ഗുളികകളുമായി യുവാവും യുവതിയും പിടിയിൽ. മുട്ടിൽ നോർത്ത്​ വില്ലേജ്​ സുന്ദരിമുക്കിലെ കൊട്ടാരം ഹൗസിൽ മുഹമ്മദ്ഷാഫി (35) കൊളവയലിലെ കാവിലപ്പറമ്പിൽ വീട്ടിൽ സാജിത (42) എന്നിവരാണ്​ പിടിയിലായത്​. ഇവരിൽനിന്ന്​ 40 അതിമാരക മയക്കുമരുന്ന്ഗുളികൾ കണ്ടെടുത്തു. ജില്ല പൊലീസ്​ മേധാവി ഡോ. അരവിന്ദ്സുകുമാറിന്​ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ല ലഹരിവിരുദ്ധ പൊലീസ്​ സേനാംഗങ്ങളും മീനങ്ങാടി എസ്​.ഐ പി.സി. സജീവനും സംഘവുമാണ്​ പ്രതികളെ അറസ്റ്റ്​ ചെയ്തത്​. സുൽത്താൻ ബത്തേരിയിൽനിന്ന്​ കൽപറ്റയിലേക്ക്​ വരുകയായിരുന്ന സ്വകാര്യ ബസ്​ മീനങ്ങാടി പൊലീസ്​ സ്​റ്റേഷനു സമീപം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ്​ ഇവർ മയക്കുമരുന്ന്​ അടക്കം പിടിയിലായത്​. SUNWDL4 സാജിത SUNWDL5 മുഹമ്മദ്ഷാഫി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story