Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:30 AM IST Updated On
date_range 11 April 2022 5:30 AM ISTകൽപറ്റയിൽ ഗതാഗത പരിഷ്‌കാരം മേയ് ഒന്നു മുതല്‍ ഹൈമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിച്ചു
text_fieldsbookmark_border
lead കല്‍പറ്റ: നഗരത്തില്‍ മേയ് ഒന്നുമുതല്‍ നടപ്പാക്കാനിരിക്കുന്ന ഗതാഗത പരിഷ്‌കാരത്തിൻെറ മുന്നോടിയായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി കല്‍പറ്റ നഗരസഭ. റോഡ് വീതികൂട്ടുന്നതോടൊപ്പം കാല്‍നട യാത്രക്കാര്‍ക്കായി റോഡിൻെറ ഇരുവശത്തും നടപ്പാതയും കൈവരികളും സ്ഥാപിക്കുന്നത് അവസാനഘട്ടത്തിലാണ്. ട്രാഫിക് ഉപദേശക സമിതി നിര്‍ദേശമനുസരിച്ചുള്ള വാഹന പാര്‍ക്കിങ്ങും യാത്രാനിയന്ത്രണ സംവിധാനവും മേയ് ഒന്നു മുതല്‍ നഗരത്തില്‍ നടപ്പാക്കുന്നതോടെ ഗതാഗത തടസ്സം ഇല്ലാതാക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ്. റോഡ് വീതികൂട്ടുന്നതിൻെറ ഭാഗമായി പൊളിച്ചിട്ടിരുന്ന ഭാഗങ്ങള്‍ ടാര്‍ ചെയ്തുവരുകയാണ്. കല്‍പറ്റ നഗരത്തിലെ ഹൃദയഭാഗമായ പിണങ്ങോട് ജങ്ഷനിലുണ്ടായിരുന്ന ഗതാഗത തടസ്സത്തിന് കാരണമായ ഹൈമാസ്റ്റ് ലൈറ്റുകള്‍ മാറ്റി സ്ഥാപിച്ചു. വലിയ ചരക്കുവാഹനങ്ങളുടെ വരവ് നഗരത്തിലെ ഗതാഗതം നിശ്ചലമാക്കുന്നത് ഇവിടെ നിത്യസംഭവമായിരുന്നു. ഹൈമാസ്റ്റ് ലൈറ്റിൻെറ തൂൺ മാറ്റിസ്ഥാപിച്ചതോടെ പിണങ്ങോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രധാന റോഡിലേക്ക് പ്രവേശിക്കാനാവും. കൈനാട്ടിയില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലായതോടെ ഓട്ടോമാറ്റിക് ട്രാഫിക് സംവിധാനം ഉടനെ നിലവില്‍ വരും. പൊതുമരാമത്ത് വകുപ്പിൻെറ റോഡ് സേഫ്റ്റി ഫണ്ടിൽനിന്നുള്ള 14 ലക്ഷം രൂപ ചെലവഴിച്ചാണ് സിഗ്നല്‍ സ്ഥാപിക്കുന്നത്. നിർമാണ ചുമതലയുള്ള കെല്‍ട്രോണ്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കി ഓട്ടോമാറ്റിക് സംവിധാനത്തിൻെറ സമയക്രമീകരണം നടപ്പാക്കുന്നതോടെ ട്രാഫിക് സിഗ്നല്‍ യാഥാർഥ്യമാവും. അഴുക്കുചാല്‍ പദ്ധതിയും റോഡ് നവീകരണവും നടപ്പാത നിർമാണവും അവസാനഘട്ടത്തിലാണ്. മേയ് ഒന്നുമുതല്‍ നടപ്പാക്കാനിരിക്കുന്ന ഗതാഗത പരിഷ്‌കാരത്തിന് മുന്നോടിയായി നഗരത്തിലെ റോഡ് വീതികൂട്ടുന്നതടക്കമുള്ള നിമാണങ്ങള്‍ വേഗത്തിലാക്കാനും ഗതാഗത തടസ്സമുണ്ടാവാനിടയുള്ള ഭാഗങ്ങളിലെ ടെലിഫോണ്‍-വൈദ്യുതി തൂണുകൾ മാറ്റാനും നിർദേശം നല്‍കിയിട്ടുണ്ടെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു. SUNWDL12 ഗതാഗത തടസ്സം ഒഴിവാക്കാനായി കല്‍പറ്റ നഗരത്തിലെ പിണങ്ങോട് ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മാറ്റിസ്ഥാപിച്ച നിലയിൽ ആയിരം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തുന്നു കോട്ടത്തറ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ ജലജീവന്‍ മിഷന്‍ വഴി കോട്ടത്തറ പഞ്ചായത്തിൽ നടപ്പാക്കുന്ന 1000 ഗാര്‍ഹിക കുടിവെള്ള പദ്ധതി ആരംഭിച്ചു. 1.98 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ 10 ശതമാനം ഗ്രാമപഞ്ചായത്ത് ചെലവഴിക്കും. എസ്.ടി കുടുംബങ്ങള്‍ക്ക് സൗജന്യമായാണ് കണക്ഷന്‍ നല്‍കുന്നത്. ഇവരുടെ ഗുണഭോക്തൃ വിഹിതം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും. നിലവില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജലനിധി പദ്ധതിയിലൂടെയാണ് പുതിയ കണക്ഷനുകള്‍ നല്‍കുന്നത്. നിലവിലെ പമ്പിങ് സംവിധാനം വിപുലീകരിക്കും. 2017ല്‍ പൂര്‍ത്തീകരിച്ച ജലനിധി പദ്ധതിയില്‍നിന്ന് 1200 ലധികം ആളുകള്‍ക്ക് കുടിവെള്ളം ലഭിക്കുന്നുണ്ട്. ഈ പദ്ധതിയില്‍നിന്ന് തന്നെയാണ് പുതിയ കണക്ഷനുകളും നൽകുന്നത്. ജനുവരി 21ന് പ്രവൃത്തി ആരംഭിച്ച പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ചെറിയമൊട്ടന്‍കുന്ന് കോളനിയില്‍ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. രനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അബ്ദുറഹിമാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എ. നസീമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് പാറപ്പുറം, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ഹണി ജോസ്, ഇ.കെ. വസന്ത, മെമ്പര്‍മാരായ പി. സുരേഷ് മാസ്റ്റര്‍, പുഷ്പസുന്ദരന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സി.സി. തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രൊജക്ട് കമീഷണര്‍ സുരേഷ് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു മാധവന്‍ സ്വാഗതവും എസ്.എല്‍.ഇ.സി സെക്രട്ടറി ഒ.പി. ജോഷി നന്ദിയും പറഞ്ഞു. SUNWDL16 ചെറിയമൊട്ടന്‍കുന്ന് കോളനിയില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിർവഹിക്കുന്നു Photo and caption only SUNWDL8 മഹാത്മാഗാന്ധി സര്‍വകലാശാലയിൽനിന്ന് മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ സുല്‍ത്താന്‍ബത്തേരി സ്വദേശി മുഹ്സിന ലുബൈബ. കിഴക്കയില്‍ മുഹമ്മദ് ആസിഫിൻെറയും നൂര്‍ജഹാന്‍ കല്ലങ്കോടൻെറയും മകളാണ്. കൊണ്ടോട്ടി സ്വദേശി ഹാഫിസുര്‍റഹ്മാന്‍ ഭര്‍ത്താവാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story