Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:35 AM IST Updated On
date_range 7 April 2022 5:35 AM ISTമീനങ്ങാടിയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
text_fieldsbookmark_border
സുൽത്താൻ ബത്തേരി: ബുധനാഴ്ച മൂന്ന് മണിയോടെ തുടങ്ങിയ ശക്തമായ കാറ്റിലും മഴയിലും മീനങ്ങാടി പ്രദേശത്ത് വ്യാപക നാശനഷ്ടം. ചെണ്ണാളി ഹബീബ മൻസിലിൽ ഫൗജാമയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. ചീരാംകുന്ന് കണിയാമ്പടിക്കൽ യോഹന്നാൻ, ചെന്നാളി റിയാസ്, പാലക്കമൂല മാമുണ്ണിത്തൊടി ഹംസ, കൊരളമ്പം സുജിന എന്നിവരുടെ വീടിന്റെ മേൽക്കൂര ഭാഗികമായി കാറ്റെടുത്തു. പ്രദേശങ്ങളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. മീനങ്ങാടി ടൗണിനടുത്ത് സ്‌റ്റേഡിയം റോഡിലും വീടിന്റെ മേൽക്കൂര തകർന്നു. WEDWDL13 പാലക്കമൂലയിൽ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story