Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:32 AM IST Updated On
date_range 7 April 2022 5:32 AM ISTറമദാൻ കിറ്റ് വിതരണം
text_fieldsbookmark_border
ഗൂഡല്ലൂർ: യൂനിറ്റി ചാരിറ്റബിൾ ട്രസ്റ്റും ജമാഅത്തെ ഇസ്ലാമി ഗൂഡല്ലൂർ യൂനിറ്റും സംയുക്തമായി നടത്തി. ഗൂഡല്ലൂർ നഗരസഭയുടെ വിവിധ വാർഡുകളിലെ ആയിരത്തോളം കുടുംബങ്ങൾക്ക് കിറ്റുകൾ നൽകി. ട്രസ്റ്റ് അംഗം കെ.എം. അബ്ദുൽ സമദ് ഖിറാഅത്ത് നടത്തി. ട്രസ്റ്റ് വൈസ് ചെയർമാൻ കെ.എം. ഇസ്‌ഹാക്ക് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി പെരിന്തൽമണ്ണ ഏരിയ പ്രസിഡൻറ് അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‍ലാമി മലപ്പുറം ജില്ല സെക്രട്ടറി എൻ.കെ സദറുദ്ദീൻ അധ്യക്ഷത വഹിച്ചു. പാണ്ടാ ഫുഡ്സ് മാനേജിങ് ഡയറക്ടർ ഇംറാൻ, അമീനീയ മസ്ജിദ് മഹല്ല് പ്രസിഡൻറ് ജാവേദ്ഷേട്ട്, കൗൺസിലർ മുംതാസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. കൗൺസിലർ ആബിദ ബീഗം ഉൾപെടെയുള്ളവർ പങ്കെടുത്തു. ഐ.ആർ.ഡബ്ലിയു കേരള ട്രഷറർ എം. മുഹമ്മദലി, ട്രസ്റ്റ് അംഗങ്ങളായ പി. ശുക്കൂർ, പി. അബ്ദുൽ സലാം, കെ.എം. അബ്ദുൽസലാം, ജനസേവന വിഭാഗം കോർഡിനേറ്റർ നസീഫ്, നവാസ് ശരീഫ്, ഷബീർ ഉൾപ്പെടെയുള്ളവർ വിതരണത്തിന് നേതൃത്വം വഹിച്ചു. GDR KIT: ഗൂഡല്ലൂർ യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റും ജമാഅത്തെ ഇസ്ലാമി ഗൂഡല്ലൂർ യൂണിറ്റും സംയുക്തമായി നടത്തിയ ഇഫ്താർ കിറ്റ് വിതരത്തിൽ ജമാഅത്തെ ഇസ്ലാമി പെരിന്തൽമണ്ണ ഏരിയ പ്രസിഡൻറ് അബൂബക്കർ മാസ്റ്റർ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
