Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:29 AM IST Updated On
date_range 6 April 2022 5:29 AM ISTവാട്ടർ എ.ടി.എം മെഷീനുകൾ നന്നാക്കിത്തുടങ്ങി
text_fieldsbookmark_border
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ഹൈവേകളിലും പ്രധാന പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച വാട്ടർ എ.ടി.എം മെഷീനുകളിൽ പ്രവർത്തനരഹിതമായവ നന്നാക്കിത്തുടങ്ങി. നീലഗിരി ജില്ലയിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം നിരോധിച്ചു. ഇതോടെ സഞ്ചാരികൾക്ക് കുടിവെള്ളവും ശീതളപാനീയങ്ങളും പ്ലാസ്റ്റിക് കുപ്പികളിൽ കൊണ്ടുവരാൻ കഴിയാത്ത സ്ഥിതിയായി. കുടിവെള്ളം ലഭ്യമാക്കാൻ പാതയോരങ്ങളിലും മറ്റും ഓട്ടോമേറ്റഡ് കുടിവെള്ള എ.ടി.എമ്മുകൾ യന്ത്രങ്ങൾ സ്ഥാപിച്ചു. എന്നാൽ, തുടർച്ചയായ അറ്റകുറ്റപ്പണികൾ ഇല്ലാത്തതിനാൽ പലയിടത്തും കുടിവെള്ള എ.ടി.എം മെഷീനുകൾ തകരാറിലായി. വിവരം അറിഞ്ഞ കലക്ടർ അംറിത്ത് ഇവ പരിപാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഈ സാഹചര്യത്തിലാണ് നീലഗിരി ജില്ല മുനിസിപ്പാലിറ്റികളുടെ അസിസ്റ്റന്റ് ഡയറക്ടർ ഇബ്രാഹിം ഷാ കോത്തഗിരി നഗരസഭയുടെ കീഴിലുള്ള അഞ്ചു കുടിവെള്ള എ.ടി.എമ്മുകൾ സന്ദർശിച്ച് പരിശോധന നടത്തി. അവ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നും പരിശോധിച്ചു. കോത്തഗിരി എക്‌സിക്യൂട്ടിവ് ഓഫിസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. GDR WATM: കോത്തഗിരിയിലെ വാട്ടർ എ.ടി.എമ്മുകളുടെ പ്രവർത്തനം മുനിസിപ്പാലിറ്റികളുടെ അസിസ്റ്റന്റ് ഡയറക്ടർ ഇബ്രാഹിം ഷാ പരിശോധിക്കാനെത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
