Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:29 AM IST Updated On
date_range 6 April 2022 5:29 AM ISTസ്വർണത്തിൽ ചായം പൂശി തട്ടിപ്പു നടത്തുന്ന സംഘം അറസ്റ്റിൽ
text_fieldsbookmark_border
ഗൂഡല്ലൂർ: സ്വർണാഭരണത്തിൽ ചായംപൂശി സ്വർണം തട്ടിയെടുക്കുന്ന സംഘം അറസ്റ്റിൽ. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ സ്ത്രീകളെ കബളിപ്പിച്ചാണ് സ്വർണത്തിൽ ചായംപൂശി സംഘം തട്ടിപ്പു നടത്തുന്നത്. സ്വർണാഭരണങ്ങളിൽ പ്രത്യേക രാസലായനി ചേർത്ത് കഴുകി കളയുന്ന രീതിയിലാണ് സ്വർണം തട്ടിയെടുക്കുന്നത്. ചായംപൂശിയ സ്വർണാഭരണം അതിനുശേഷം കനം കുറഞ്ഞതായി അനുഭവപ്പെടുന്നതെന്ന് വീട്ടമ്മമാർ നൽകിയ പരാതിയിൽ പറയുന്നു. ഊട്ടിക്ക് സമീപം പുതുമന്ത് സ്റ്റേഷനിൽ ശാന്തമണി എന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിഹാർ സ്വദേശികളായ രൂപാലകുമാർ (27), സോമകുമാർ (28) എന്നിവരെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story