Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:29 AM IST Updated On
date_range 6 April 2022 5:29 AM ISTതലമുറ സംഗമം ഒമ്പതിന്
text_fieldsbookmark_border
മാനന്തവാടി: നൊസ്റ്റാള്‍ജിക് താഴെയങ്ങാടി വാട്സ് ആപ് ഗ്രൂപ്പിന്‍റെ പ്രഥമ തലമുറ സംഗമം ഏപ്രിൽ ഒമ്പതിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി താഴെയങ്ങാടിയിലെ പഴയകാല കുടുംബങ്ങളുടെ വാട്സ്ആപ് ഗ്രൂപ് ആദ്യമായാണ് തലമുറ സംഗമം നടത്തുന്നത്. സംഗമത്തിന്റെ ഭാഗമായി മണ്‍മറഞ്ഞുപോയവരെ ഓര്‍മിക്കൽ, പ്രായമേറിയവരെ ആദരിക്കൽ, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കൽ തുടങ്ങിയവ നടക്കും. 'എന്‍റെ താഴെയങ്ങാടി' എന്ന വിഷയത്തെ ആസ്പദമാക്കി രചന മത്സരം, ക്വിസ് മത്സരം, വിവിധ കലാപരിപാടികള്‍, ഉച്ചക്ക് സ്നേഹവിരുന്ന്, വൈകീട്ട് ഇഫ്താര്‍ വിരുന്ന് എന്നിവ നടത്തുമെന്നും സംഘാടകർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മാനോജ് മാസ്റ്റർ, വി.കെ. അഭിലാഷ്, ശിവദാസ് കൃഷ്ണൻ, ശരത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story