Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബത്തേരി താലൂക്കിലെ...

ബത്തേരി താലൂക്കിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കും -എം.എൽ.എ

text_fields
bookmark_border
സുൽത്താൻ ബത്തേരി: നിയോജക മണ്ഡലത്തിലെ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും പട്ടയവുമായി ബന്ധപ്പെട്ട ഭൂമി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ കൈക്കൊണ്ടുവരുകയാണെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു. സുൽത്താൻ ബത്തേരി നഗരസഭയിലെ ഫെയർലാൻഡ്, ചൂരിമല, ചെതലയം, പൂതാടി പഞ്ചായത്തിലെ ഇരുളം മിച്ചഭൂമി, അമ്പലവയൽ പഞ്ചായത്തിലെ കുറ്റിക്കൈത - വികാസ്​ കോളനി, ചീങ്ങേരി എന്നിവിടങ്ങളിലെ പട്ടയ പ്രശ്നം, മുള്ളൻകൊല്ലി പഞ്ചായത്തിലെ റീസർവേ അപാകതകൾ, നൂൽപുഴ പഞ്ചായത്തിലെ ഫോറസ്റ്റ് ലീസ്​ ഭൂമിയിലെ വിഷയങ്ങൾ, ഡബ്ല്യു.സി.എസ്​ ഭൂമികളിലെ നിർമാണ നിരോധനം എന്നിവ നിയമസഭയിലും റവന്യൂ മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നുവെന്ന് എം.എൽ.എ പറഞ്ഞു. പട്ടയവും നിർമാണ നിരോധന വിഷയങ്ങളും ചർച്ച ചെയ്യുന്നതിന് എം.എൽ.എയുടെ അധ്യക്ഷതയിൽ തഹസിൽദാറുടെയും എൽ.ആർ ഡെപ്യൂട്ടി കലക്ടറുടെയും സാന്നിധ്യത്തിൽ സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ വിവിധ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലെ പ്രസിഡന്റുമാരെയും ഉദ്യോഗസ്​ഥരെയും ഉൾപ്പെടുത്തി യോഗം ചേർന്നു. ചർച്ചയിൽ ഉയർന്നുവന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് എൽ. ആർ ഡെപ്യൂട്ടി കലക്ടർ റിപ്പോർട്ട് തയാറാക്കി റവന്യൂ വകുപ്പ് മന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചതായും ഐ.സി. ബാലകൃഷ്ണൻ വ്യക്തമാക്കി. മാർച്ച് 16ന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിലെ എം.എൽ.എമാർ, കലക്ടർ, ലാൻഡ് റവന്യൂ കമീഷണർ, പ്രിൻസിപ്പൽ റവന്യൂ സെക്രട്ടറി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ തിരുവനന്തപുരത്ത് യോഗം ചേരുകയും വിഷയങ്ങൾ ചർച്ച ചെയ്തു. ഡബ്ല്യു.സി.എസ്​ പട്ടയഭൂമികളിലെ നിർമാണനിരോധനം സംബന്ധിച്ച് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിട്ടുണ്ട്. ചർച്ചകളുടെയും തീരുമാനങ്ങളുടെയും അടിസ്​ഥാനത്തിൽ പ്രശ്ന പരിഹാരങ്ങൾ താമസിയാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ പറഞ്ഞു. ജപ്തി: ഉദ്യോഗസ്​ഥരെ തടയുമെന്ന് എഫ്.ആർ.എഫ് പുൽപള്ളി: ജപ്തിയുമായി എത്തുന്ന ഉദ്യോഗസ്​ഥരെ തടയുമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം. കടബാധ്യതയാലും മറ്റും കർഷകർ ദുരിതം അനുഭവിക്കുന്ന സമയത്ത് ധനകാര്യ സ്​ഥാപനങ്ങൾ അടക്കം ജപ്തി നടപടികളിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടു. എഫ്.ആർ.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ കർഷക വിലാപയാത്രയുടെ സമാപന യോഗത്തിലാണ് നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. ദുരിതമനുഭവിക്കുന്ന മുഴുവൻ കർഷകരുടെയും കടങ്ങൾ എഴുതിത്തള്ളണം. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണം. അല്ലാത്തപക്ഷം സമരരംഗത്തേക്ക് ഇറങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. നടവയലിൽനിന്ന് ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളിൽ പ്രയാണം നടത്തി പുൽപള്ളി ടൗണിൽ സമാപിച്ചു. സംസ്​ഥാന ചെയർമാൻ ബേബി സക്കറിയാസ്​ ഉദ്ഘാടനം ചെയ്തു. ജോസ്​ കടമ്പാമറ്റം അധ്യക്ഷത വഹിച്ചു. എൻ.ജെ. ചാക്കോ, കെ.സി. തോമസ്​, പി.എം. ജോർജ്, ടി. ഇബ്രായി, അഡ്വ. മനോജ്, ജോസ്​ നെല്ലേടം എന്നിവർ സംസാരിച്ചു. സമരത്തിന്റെ ആദ്യപടിയെന്ന നിലയിലാണ് കർഷക വിലാപയാത്രക്ക് തുടക്കം കുറിച്ചത്. ധനകാര്യ സ്ഥാപനങ്ങൾ കർഷകനെ കോടതി നടപടികളുമായി വേട്ടയാടുകയാണ്. കേന്ദ്ര കേരള സർക്കാറുകൾ കർഷക ആത്മഹത്യകളെ ആഘോഷമാക്കാൻ ശ്രമിക്കുന്നു. ബ്ലേഡ് മാഫിയ സംഘങ്ങൾ കർഷകനെ ചൂഷണം ചെയ്യുകയും ചെയ്യുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കർഷക വിലാപയാത്ര ആരംഭിച്ചത്. കർഷകർ നട്ടുപിടിപ്പിച്ചതും അല്ലാത്തതുമായ തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ചു വിൽക്കുന്നതിന് അനുവാദം നൽകുക, പാറമടകൾ തുറന്നു പ്രവർത്തിക്കുക, നദികളിലെയും മറ്റും മണൽ കർഷകന് ലേലം ചെയ്ത് നൽകുക കൃഷിഭവനിലൂടെയുള്ള സബ്സിഡി പണമായി നൽകുക എന്നീ ആവശ്യങ്ങളും ജാഥയിൽ ഉന്നയിച്ചു. നേരത്തേ, ജില്ല കൺവെൻഷനും കർഷക വിലാപയാത്രയും കഴിഞ്ഞ ദിവസം നടവയൽ എ.സി. വർക്കി നഗറിൽ ബേബി സക്കറിയാസ് ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാർ പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. SATWDL5 ഫാർമേഴ്സ് റിലീഫ് ഫോറം കർഷക വിലാപയാത്രക്ക് നടവയലിൽ തുടക്കം കുറിച്ചപ്പോൾ റമദാൻ കാമ്പയിൻ ജില്ലതല പ്രഖ്യാപനം തരുവണ: മാർച്ച് 10 മുതൽ മേയ് മൂന്നുവരെ കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി 'വിശുദ്ധ റമദാൻ വിശുദ്ധ ഖുർആൻ' എന്ന ശീർഷകത്തിൽ ആചരിക്കുന്ന റമദാൻ കാമ്പയിന്റെ ജില്ലതല പ്രഖ്യാപനം തരുവണയിൽ ജില്ല പ്രസിഡന്റ് കെ.ഒ. അഹമ്മദ് കുട്ടി ബാഖവി നടത്തി. കാമ്പയിന്റെ ഭാഗമായി ജില്ലതലത്തിൽ പ്രമുഖരെ പങ്കെടുപ്പിച്ച് ഇഫ്താർ, മീഡിയ സംഗമം എന്നിവ നടത്തും. സോൺ തലത്തിൽ ബദർ സ്മൃതി, ഖുർആൻ പ്രഭാഷണം ദാറുൽ ഖൈർ പ്രഖ്യാപനം എന്നിവയും സർക്കിൾ തലങ്ങളിൽ പ്രാർഥന സദസ്സ്, ഖബർ സിയാറത്ത്, അതിഥി തൊഴിലാളി സൽക്കാരം എന്നിവയും നടത്തും. യൂനിറ്റ് തലങ്ങളിൽ കുടുംബസഭ, തർത്തീലുൽ ഖുർആൻ, ഹദീസ് ക്ലാസ്, ഇഫ്താർ മീറ്റ്, പെരുന്നാൾ കിറ്റ് വിതരണം, മുതഅല്ലിം സഹായം, ബദർ സ്മൃതി മുതലായവയും നടത്തും. അഞ്ച് സോണുകളിൽ സംഘടിപ്പിച്ച 'റിവൈവൽ' ക്യാമ്പുകൾക്ക് കെ.ഒ. അഹമ്മദ് കുട്ടി ബാഖവി, എസ്. ഷറഫുദ്ദീൻ, മുത്തുകോയ തങ്ങൾ, ഇ.പി. അബ്ദുല്ല സഖാഫി, പി.സി. ഉമറലി, സി.എച്ച്. നാസർ, കെ.കെ. മുഹമ്മദലി ഫൈസി, മൊയ്തീൻകുട്ടി കണിയാമ്പറ്റ, അബ്ദുൽ ഗഫൂർ സഅദി, അബൂബക്കർ സഖാഫി, അലി സഖാഫി, യു.പി. അലി ഫൈസി, ആലാൻ അന്ത്രു ഹാജി എന്നിവർ നേതൃത്വം നൽകി. SATWDL7 കേരള മുസ്‍ലിം ജമാഅത്ത് റമദാൻ കാമ്പയിൻ പ്രഖ്യാപനം തരുവണയിൽ ജില്ല പ്രസിഡന്റ് കെ.ഒ. അഹമ്മദ് കുട്ടി ബാഖവി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story