Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവാച്ചർമാർക്ക്...

വാച്ചർമാർക്ക് തുല്യവേതനം അനുവദിക്കണം

text_fields
bookmark_border
മാനന്തവാടി: ഫോറസ്റ്റ് വാച്ചർമാരായി ജോലിചെയ്യുന്നവർക്ക് തുല്യവേതനം അനുവദിക്കണമെന്ന് കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂനിയൻ-എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു. വാച്ചർമാർക്ക് രാവെന്നോ പകലെന്നോ ഭേദമില്ലാതെ ദിവസം മുഴുവൻ ജോലി ചെയ്യേണ്ടിവരുന്നു. എന്നാൽ, തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. 30 ദിവസം ജോലി ചെയ്യുന്ന ജീവനക്കാരന് പകുതി ദിവസത്തെപ്പോലും ശമ്പളം നൽകാൻ അധികൃതർ തയാറാവുന്നില്ല. സർക്കാർ നിശ്ചയിച്ച മിനിമം കൂലിപോലും വാച്ചർമാർക്ക് ലഭിക്കുന്നില്ല. കുറുക്കന്മൂലയിൽ കടുവ ഇറങ്ങി ഭീതിപരത്തിയപ്പോൾ സ്വന്തം ജീവൻപോലും പണയപ്പെടുത്തി ജോലി ചെയ്ത വാച്ചർമാർക്ക് ലഭിച്ച ശമ്പളം 9000 രൂപയാണ്. ഉത്തരേന്ത്യക്കാരായ ഡി.എഫ്.ഒമാരും ഉദ്യോഗസ്ഥരും ചേർന്ന് ജീവനക്കാരെ ചൂഷണംചെയ്യുകയാണ്. അർഹമായ ശമ്പളം കൊടുക്കാൻ തയാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഏപ്രിൽ 21ന് മാനന്തവാടി ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ച് നടത്തും. യോഗത്തിൽ ചന്ദ്രൻ തിരുനെല്ലി അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ. മൂർത്തി, ഇ.ജെ. ബാബു, കെ. സജീവൻ, നിഖിൽ പത്മനാഭൻ, ബാലകൃഷ്ണൻ, ഷിബു, ജയൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story