Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആർദ്ര പുരസ്കാരം...

ആർദ്ര പുരസ്കാരം എടവകയ്ക്ക്

text_fields
bookmark_border
മാനന്തവാടി: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന ആർദ്രകേരളം പുരസ്കാരത്തിൽ ജില്ലയിലെ ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ ഒന്നാം സ്ഥാനം എടവക ഗ്രാമപഞ്ചായത്തിന്. കൂട്ടായ പ്രവർത്തനമാണ് പുരസ്കാരത്തിന് അർഹരാക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നവ കേരള കർമപദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയിൽ മികവ് പ്രകടിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗീകാരമായി ആർദ്രകേരളം പുരസ്കാരം നൽകുന്നത്. ആശുപത്രികൾ രോഗീ സൗഹൃദമാക്കൽ, ആശുപത്രികളുടെ ഗുണനിലവാരം ഉറപ്പു വരുത്തൽ, പദ്ധതി തുക വിനിയോഗം, വാർഡ് തല ആരോഗ്യ പ്രവർത്തനങ്ങൾ, പ്രതിരോധ കുത്തിവെപ്പ്, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പിലാക്കിയ നൂതന പദ്ധതികൾ, മാലിന്യ നിർമാർജ്ജനം എന്നീ മേഖലകളിലെ മികവാണ് പുരസ്കാരത്തിനു വിലയിരുത്തിയ ഘടകങ്ങൾ. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആരോഗ്യമേഖലയിൽ, ഈ വർഷം എടവക ഗ്രാമ പഞ്ചായത്തിനു ലഭിക്കുന്ന മൂന്നാമത്തെ അംഗീകാരമാണിത്. മാസങ്ങൾക്കുമുമ്പ് എടവക കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയാംഗീകാരമായ എൻക്വാസ്, ആരോഗ്യ വകുപ്പിന്റെ കായകല്പ അവാർഡുകൾ ലഭിച്ചിരുന്നു. സ്ഥിരം സമിതി അധ്യക്ഷരായ ജോ‍‍‌ര്‍ജ് പടകൂട്ടില്‍, ജെന്‍സി ബിനോയി, അഹമ്മദ് കുട്ടി ബ്രാന്‍, ഷിഹാബ് ആയത്ത് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story