Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:33 AM IST Updated On
date_range 30 March 2022 5:33 AM ISTമാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
text_fieldsbookmark_border
കൽപറ്റ: മാനന്തവാടി-കുറ്റ്യാടി റോഡിൽ മട്ടിലയത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽവെച്ച് മയക്കു മരുന്ന് ഉപയോഗിക്കുന്നതായി ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആന്‍റി നാർകോട്ടിക് സെൽ അംഗങ്ങളും തൊണ്ടർനാട് എസ്.ഐ പി.ജി. രാംജിത്തും സംഘവും നടത്തിയ തിരച്ചിലിൽ രണ്ടു യുവാക്കൾ പിടിയിലായി. കെ.എൽ. 57 കെ 1030 മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു. താമരശ്ശേരി പുല്ലുമലയിൽ ഹൗസിൽ പി. മിർഷാദ് എന്ന മസ്താൻ (26), മൈലമ്പാടി, പള്ളിക്കുളങ്ങര ഹൗസിൽ പി.എ. അഭിജിത്ത് എന്ന ചിക്കു (21)എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് അതിമാരക മയക്കുമരുന്നു വിഭാഗത്തിൽ പെട്ട എം.ഡി.എം.എയും ഇവ ശരീരത്തിന് അകത്തേക്കു വലിച്ചുകയറ്റാൻ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളും പിടികൂടി. TUEWDL16 മിർഷാദ് TUEWDL17 അഭിജിത്ത് നെന്മേനിയിൽ ഇന്‍റർവ്യൂ മാറ്റി സുൽത്താൻ ബത്തേരി: തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ വിഭാഗങ്ങളിലേക്ക് മാർച്ച് 30ന് നടത്താനിരുന്ന ഇന്‍റർവ്യു മാറ്റിവെച്ചതായി നെന്മേനി പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story