Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമേപ്പാടിയിലെ...

മേപ്പാടിയിലെ എ.ടി.എമ്മുകളിൽ പണമില്ല, നട്ടംതിരിഞ്ഞ് ജനം

text_fields
bookmark_border
*നാല് ദിവസം ബാങ്ക് അവധിയായതിനെ തുടർന്നാണിത് മേപ്പാടി: തുടർച്ചയായ നാലു ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കെ ദേശസാൽകൃത ബാങ്കുകൾ എ.ടി.എമ്മുകളിൽ പണം ലഭ്യമാക്കാതെ ജനങ്ങളെ വട്ടം കറക്കി. സാധാരണ ജനങ്ങൾ, വിനോദ സഞ്ചാരികൾ എന്നിവരൊക്കെ ഇതുകാരണം വലഞ്ഞു. നാലുദിവസം ബാങ്ക് അവധിയായതിനാൽ എ.ടി.എം കൗണ്ടറുകളിൽ പണം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ബാങ്കധികൃതർക്ക് നിർദേശമുണ്ടായിരുന്നതായാണ് വിവരം. എന്നാൽ, മേപ്പാടിയിലെ ദേശസാൽകൃത ബാങ്ക് അധികൃതർ ഇത് അറിഞ്ഞതായി ഭാവിച്ചില്ല. ഓൺലൈൻ ബാങ്കിങ് സൗകര്യമുള്ളവർ ഒഴികെ ബാക്കിയുള്ള ജനങ്ങൾ ഇതോടെ കഷ്ടത്തിലായി. കഴിഞ്ഞ കുറെ ദിവസങ്ങളായി മേപ്പാടിയിലെ എ.ടി.എം കൗണ്ടറുകളിൽ പലതും നോക്കുകുത്തിയാണ്. ഒന്നിടവിട്ട ദിവസങ്ങളിൽപോലും പണം ലഭിക്കാത്ത സ്ഥിതിയായിരുന്നു. സാമ്പത്തിക വർഷാവസാന ഓഡിറ്റിങ് നടക്കാനിരിക്കെ കണക്കിൽ നിക്ഷേപത്തുക ഉയർത്തിക്കാണിക്കാനായി അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കാൻ ആളുകൾക്ക് അവസരം നിഷേധിക്കുകയെന്ന ഗൂഢതന്ത്രമാണ് ബാങ്കുകൾ നടപ്പാക്കിയതെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. MONWDL14 നോക്കുകുത്തിയായ മേപ്പാടിയിലെ പൊതുമേഖല ബാങ്ക് എ.ടി.എമ്മുകളിൽ ഒന്ന് ജപ്തി: മുഖ്യമന്ത്രിക്ക് 1000 കത്തുകളയക്കും കൽപറ്റ: കാർഷിക മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കർഷകർ കടബാധ്യതകളിൽനിന്നും കരകയറുന്നതു വരെ കാർഷിക-വിദ്യാഭ്യാസ വായ്പകൾ ഉൾപ്പെടെ എല്ലാ വായ്പകളിന്മേലുമുള്ള ജപ്തി നടപടികൾ നിർത്തിവെക്കാൻ ഇടപെടണമെണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം പ്രവർത്തകർ ബുധനാഴ്ച മുഖ്യമന്ത്രിക്ക് 1000 കത്തുകളയക്കും. കത്തയക്കലിന്റെ ജില്ലതല ഉദ്ഘാടനം കൽപറ്റയിൽ സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി അഡ്വ.എൻ. ഖാലിദ് രാജ നിർവഹിക്കും. വിവിധ കേന്ദ്രങ്ങളിൽ വി. അസൈനാർ ഹാജി (പനമരം), പി.കെ. അബ്ദുൽ അസീസ് (മാനന്തവാടി), കുഞ്ഞുമുഹമ്മദ് എന്ന ബാവ ഹാജി (ചീരാൽ), പൊരളോത്ത് അഹമ്മദ് ഹാജി (തരുവണ), കല്ലിടുമ്പൻ ഹംസ ഹാജി (സുൽത്താൻ ബത്തേരി), പി. ഉമ്മർ ഹാജി (ചുള്ളിയോട് ), ടി.പി. അഹമ്മദ് കോയ (മീനങ്ങാടി), എം. അന്ത്രു ഹാജി (മുട്ടിൽ), സി. മുഹമ്മദ് (പടിഞ്ഞാറത്തറ), സി.കെ. അബൂബക്കർ ഹാജി (ചെന്നലോട്), ഉസ്മാൻ മേമന (വൈത്തിരി), കരേക്കാടൻ അബ്ദുൽ അസീസ് (പൊഴുതന), കെ.പി.എ. ലത്തീഫ് (അമ്പലവയൽ), മൊയ്തു കാട്ടിക്കുളം (കാട്ടിക്കുളം) എന്നിവർ നേതൃത്വം നൽകും. യാത്രയയപ്പ് സമ്മേളനം കൽപറ്റ: എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന നാലുപേർക്കുള്ള യാത്രയയപ്പ് സമ്മേളനം അഡ്വ.ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.സി. നൗഷാദ് അധ്യക്ഷതവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ. സുധാറാണി, അധ്യാപകരായ എം.സി. രമാമണി, എം. പത്മജ, ഓഫിസ് ജീവനക്കാരനായ സി.എസ്. സന്തോഷ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. 30 വർഷത്തെ അധ്യാപനവും 11 വർഷത്തെ പ്രിൻസിപ്പൽ ചുമതലയും നിർവഹിച്ചതിനു ശേഷമാണ് സുധാറാണി ടീച്ചർ വിരമിച്ചത്. 36 വർഷത്തെ ഹിന്ദി അധ്യാപനത്തിനു ശേഷമാണ് രമാമണി ടീച്ചർ പിരിയുന്നത്. 25 വർഷം ശാസ്ത്രാധ്യാപികയായാണ് പത്മജ ടീച്ചർ വിരമിക്കുന്നത്. ഓഫിസ് ജീവനക്കാരനായ സന്തോഷ് 20 വർഷത്തെ സേവനത്തിന് ശേഷമാണ് റിട്ടയർ ചെയ്യുന്നത്. വിരമിക്കുന്നവരെ ടി. സിദ്ദീഖ് എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു. കൽപറ്റ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ, വാർഡ് കൗൺസിലർ ആയിഷ പള്ളിയാൽ, മുൻ പ്രിൻസിപ്പൽ ടി.വി. കുര്യാച്ചൻ, എം.ബി. വിജയരാജൻ, പി.കെ. പ്രിയ, കെ.സി. ഷാജു, എം. മോഹനൻ, വി.ജി. വിശ്വേഷ്, എ.ഡി. പ്രവീൺ, എം.കെ. അനിൽകുമാർ, സാവിയോ ഓസ്റ്റിൻ എന്നിവർ സംസാരിച്ചു. MONWDL16 എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് സമ്മേളനം അഡ്വ.ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story