Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:32 AM IST Updated On
date_range 29 March 2022 5:32 AM ISTജനസഹസ്രം സാക്ഷി; വള്ളിയൂർക്കാവ് ആറാട്ട് സമാപിച്ചു
text_fieldsbookmark_border
മാനന്തവാടി: രണ്ടാഴ്ച നീണ്ടുനിന്ന വള്ളിയൂർക്കാവ് ഉത്സവം സമാപിച്ചു. പൊതുപണിമുടക്കിനെ വകവെക്കാതെ ആയിരങ്ങളാണ് തിങ്കളാഴ്ച ആറാട്ട് കാണാൻ ഒഴുകിയെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ തന്നെ ഇളനീർ കാവുകൾ വഹിച്ചുകൊണ്ടുള്ള അടിയറകൾ വള്ളിയൂർക്കാവ് ലക്ഷ്യംവെച്ച് നീങ്ങി. ചിറക്കര, ജെസ്സി, തലപ്പുഴ, തേറ്റമല, കൂളിവയൽ, ഒണ്ടയങ്ങാടി, ചാത്തൻ കോളനി, കൂടൽ ചെമ്മാട്, കമ്മന, വരടിമൂല കുട്ടിച്ചാത്തൻകാവ്, കൊയിലേരി ഭഗവതി കാവ് എന്നിവിടങ്ങളിൽനിന്നും ഗജവീരൻമാരുടെ അകമ്പടിയോടെ ഇളനീർ കാവ് വഹിച്ചുള്ള അടിയറകൾ വള്ളിയൂർക്കാവിലേക്ക് പുറപ്പെട്ടു. രാത്രി 11ഓടെ മേലേകാവിൽ സംഗമിച്ചു. തുടർന്ന് അടിയറകൾ ഒന്നിച്ച് താഴെകാവിലേക്ക് നീങ്ങി. അവിടെ ഒപ്പന ദർശനത്തിന് ശേഷം അടിയറകൾ മടങ്ങി. ചൊവ്വാഴ്ച പുലർച്ച കോലം കൊറയോടും (ധാരികവധം) ആകാശവിസ്മയത്തോടെയുമാണ് ആറാട്ട് സമാപിച്ചത്. ഉത്സവം കഴിഞ്ഞ് ഏഴാംനാൾ കൊടിയിറക്കത്തോടെയാണ് ചടങ്ങുകൾ പൂർത്തിയാവുക. തിരക്ക് പരിഗണിച്ച് മാനന്തവാടിയിൽ തിങ്കളാഴ്ച ഉച്ചയോടെ വൺവേ സംവിധാനം ഏർപ്പെടുത്തിയിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ, എസ്.എച്ച് എം.എം. അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിൽ ക്രമസമാധാന പാലനത്തിന് അഞ്ഞൂറിൽപരം പൊലീസുകാരെ നിയോഗിച്ചിരുന്നു. കെ.എസ്.ആർ.ടി.സി, പ്രിയദർശിനി ബസുകൾ പ്രത്യേക സർവിസ് നടത്തി. സർവിസുകൾ ചൊവ്വാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story