Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:31 AM IST Updated On
date_range 25 March 2022 5:31 AM ISTസെക്രട്ടേറിയറ്റിലെത്തി നിവേദനം നൽകി
text_fieldsbookmark_border
ഗൂഡല്ലൂർ: തമിഴ്നാട് കർഷകസംഘം ചെന്നൈ സെക്രട്ടേറിയറ്റിലെത്തി വകുപ്പുമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. കൈവശഭൂമിക്ക് പട്ടയം, വൈദ്യുതി, തമിഴ്നാട് സ്വകാര്യ വനസംരക്ഷണ നിയമത്തിൽ നിന്ന് ഇളവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ചാണ് റവന്യൂ വകുപ്പ് മന്ത്രിയെയും ബന്ധപ്പെട്ട അധികൃതരെയും സെക്രട്ടേറിയറ്റ് സന്ദർശിച്ച് നിവേദനം സമർപ്പിച്ചത്. ഭൂമി സംബന്ധമായ വിഷയം പഠിക്കുന്നതിനായി റവന്യൂ വകുപ്പ് സ്പെഷൽ ഓഫിസറെ ചുമതലപ്പെടുത്തിയതായും അതിന്റെ അടിസ്ഥാനത്തിൽ സർക്കാറിന് ചെയ്യാൻ കഴിയുന്ന കാര്യമാണെങ്കിൽ അത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഉറപ്പ് നൽകി. വനം മന്ത്രിയെയും കർഷക സംഘം ഭാരവാഹികളായ ഡി. രവീന്ദ്രൻ, എൻ. വാസു, യോഹന്നാൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. GDR Aks: ഗൂഡല്ലൂർ ഭൂമി പ്രശ്നപരിഹാരത്തിന് തമിഴ്നാട് റവന്യൂ മന്ത്രിയെ കർഷകസംഘം ഭാരവാഹികൾ സന്ദർശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
