Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightയുവതിയുടെ...

യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പുൽപള്ളി: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ നഗ്നചിത്രം ആവശ്യപ്പെടുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പായോട് തൃപ്പക്കുളം വീട്ടിൽ ടി.വി. സനൂപിനെയാണ് (26) അറസ്റ്റ് ചെയ്തത്. രണ്ടു വർഷങ്ങൾക്കു മുമ്പാണ് പുൽപള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 23 വയസ്സുള്ള പെൺകുട്ടിയും സനൂപും പ്രണയത്തിലാകുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് പെൺകുട്ടിയോട് സനൂപ് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടത്. പെൺകുട്ടിക്ക് മറ്റൊരു വിവാഹാലോചന വന്നതോടെ സനൂപ് നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. THUWDL18 സനൂപ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story