Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:28 AM IST Updated On
date_range 25 March 2022 5:28 AM ISTസുൽത്താൻ ബത്തേരി നഗരസഭ ബജറ്റ്: അറയും മുറവും നിറയും
text_fieldsbookmark_border
സുൽത്താൻ ബത്തേരി: നഗരസഭയുടെ 2022-23 വർഷത്തേക്കുള്ള ബജറ്റ് വൈസ് ചെയർപേഴ്സൻ എൽസി പൗലോസ് അവതരിപ്പിച്ചു. 45.98 കോടി വരവും 45.60 കോടി ചെലവും 38 ലക്ഷം നീക്കിയിരിപ്പുമാണ് ബജറ്റിലുള്ളത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി 'അറയും മുറവും നിറയും നഗരം' പദ്ധതി നടപ്പാക്കും. തെരുവ് നായ്ക്കൾക്കായി ശ്വാനഗേഹം, ടൂറിസം വികസനത്തിനായി ടൂറിസം സ്ട്രീറ്റ് എന്നിവയൊക്കെയുണ്ട്. ജനത്തിന്‍റെ സന്തോഷസൂചിക ഉയർത്തുക എന്ന ലക്ഷ്യത്തോടെ സേവനമേഖല കാര്യക്ഷമമാക്കും. ടൂറിസ്റ്റുകളെ ആകർഷിക്കാൻ പാതയോരം മോടിയാക്കും. ചെറുകിട സംരംഭകരുടെ തൊഴിലും വരുമാനവും വർധിപ്പിക്കും. ജനപങ്കാളിത്തത്തോടെ കലാസാംസ്കാരിക പൊതുവേദികളുടെ ഉന്നമനം ഉറപ്പാക്കും. ഭവന നിർമാണം-വൈദ്യുതീകരണം എന്നിവക്ക് 4.25 കോടി നീക്കിവെച്ചു. കുടിവെള്ള പദ്ധതികൾക്ക് 1.8 കോടി വകയിരുത്തി. സാംക്രമിക രോഗനിർണയം, വയോമിത്രം, പെയിൻ ആന്‍റ് പാലിയേറ്റീവ്, വനിതകൾക്കുള്ള അർബുദ രോഗ നിർണയം, ചികിത്സ, ജനനി സുരക്ഷ തുടങ്ങിയ പദ്ധതികൾക്ക് 92.25 ലക്ഷം ചെലവാക്കും. നിലാവ് എന്ന പേരിൽ തെരുവ് വിളക്കുകൾക്കായി 1.07 കോടിയാണ് ചെലവാക്കുക. ആധുനിക വൈദ്യുതി ശ്മശാനം, ഷീ ലോഡ്ജ് എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെയർമാൻ ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story