Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ്വകാര്യ ബസ്​...

സ്വകാര്യ ബസ്​ പണിമുടക്ക്​; ജനം വലഞ്ഞു

text_fields
bookmark_border
lead ഉൾനാടൻ മേഖലയിലെ യാത്രക്കാരാണ് ഏറെ ദുരിതത്തിലായത്​ കൽപറ്റ: നിരക്കുവർധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ബസ്​ പണിമുടക്ക്​ ജില്ലയിലും പൂർണം. ബസുകൾ നിരത്തിലിറങ്ങാതായതോടെ ജനം വലഞ്ഞു. സർവിസ്​ നടത്തിയ കെ.എസ്​.ആർ.ടി.സി ബസുകളിൽ രാവിലെയും വൈകീട്ടുമടക്കം വൻ തിരക്കാണ്​ അനുഭവപ്പെട്ടത്​. പലയിടങ്ങളിലും യാത്രക്കാർക്ക്​ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നു. സ്വകാര്യ ബസുകൾ പണിമുടക്കിയതോടെ കൽപറ്റ ഡിപ്പോയിൽനിന്ന്​ നിലവിൽ സർവിസുള്ള ഭാഗങ്ങളിലേക്ക്​ കെ.എസ്​.ആർ.ടി.സി അധിക സർവിസ്​ നടത്തി. ബസുകളുടെയും ജീവനക്കാരുടെ​യും കുറവ്​ കാരണം പുതിയ സർവിസുകൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലയിൽ നിന്ന്​ സർവിസ്​ നടത്തുന്നതിൽ അധികവും കെ.എസ്​.ആർ.ടി.സി ആയതിനാൽ കോ​ഴിക്കോട്ടേക്ക്​ അടക്കമുള്ള ദീർഘദൂര യാത്രക്കാരെ പണിമുടക്ക്​ കാര്യമായി ബാധിച്ചില്ല. എന്നാൽ, ബസുകളിൽ കൂടുതൽ തിരക്ക്​ അനുഭവപ്പെട്ടു. മാനന്തവാടി: ബസ്​ സമരത്തിൽ ഗ്രാമീണ മേഖലയിലെ യാത്രക്കാർ ഏറെ വലഞ്ഞു. അവസരം മുതലാക്കി ഓട്ടോ ടാക്സികൾ അമിത നിരക്ക് ഈടാക്കിയതായി പരാതികൾ ഉയർന്നു. പരീക്ഷക്കാലമായതിനാൽ വിദ്യാർഥികൾ അമിത നിരക്ക് നൽകി യാത്രചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. മക്കിമല, പാൽ വെളിച്ചം തുടങ്ങിയ മേഖലകളിൽ ഉള്ളവരാണ് ഏറെ വലയുന്നത്. കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസുകൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും ബസുകളും ജീവനക്കാരും ആവശ്യത്തിന്​ ഇല്ലാത്തതിനാൽ മാനന്തവാടി ഡിപ്പോയിൽ നിന്ന്​ കൂടുതൽ ട്രിപ്പുകൾ ഓടിക്കുക മാത്രമാണ് ചെയ്തത്. സുൽത്താൻ ബത്തേരി: അധിക സർവിസ് ഉണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചിരുന്നുവെങ്കിലും രണ്ട് ബസുകൾ മാത്രമാണ് കൂടുതലായി ഓടിച്ചത്. സ്വകാര്യ ബസുകൾ കൂടുതൽ എത്തുന്ന നഗരത്തിലെ പഴയ ബസ്​സ്റ്റാൻഡ് ഒഴിഞ്ഞുകിടന്നു. സുൽത്താൻ ബത്തേരിയിൽ നിന്നും മീനങ്ങാടി-കൽപറ്റ, പുൽപള്ളി, ചീരാൽ-നമ്പ്യാർകുന്ന്, കല്ലൂർ- മുത്തങ്ങ, താളൂർ എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസുകളാണ് പ്രധാന ആശ്രയം. വിദ്യാർഥികൾ ഉൾപ്പെടെ നൂറു കണക്കിന് യാത്രക്കാർ വലഞ്ഞു. ടാക്സികളിൽ അമിത നിരക്ക് കൊടുക്കാൻ യാത്രക്കാർ നിർബന്ധിതരായി. THUWDL12 കൽപറ്റ നഗരത്തിൽനിന്ന്​ കെ.എസ്​.ആർ.ടി.സി ബസിൽ കയറുന്ന യാത്രക്കാർ വൈത്തിരി പ്രീമിയർ ലീഗ്: തളിപ്പുഴ നവോദയ ജേതാക്കൾ വൈത്തിരി: ബാബ ആർട്സ് ആൻഡ്​ സ്പോർട്സ് ക്ലബ് നടത്തിയ വൈത്തിരി പ്രീമിയർ ലീഗ്-2022 ഫുട്​ബാൾ ഫൈനൽ മത്സരത്തിൽ 666 വൈത്തിരിയെ രണ്ട്​ ഗോളിന് തോൽപിച്ച് നവോദയ തളിപ്പുഴ ജേതാക്കളായി. വൈത്തിരി മിനി സ്റ്റേഡിയത്തിലായിരുന്നു മത്സരം. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ എം.വി. വിജേഷ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. എ.എ. വർഗീസ്, സലിം മേമന, എം.ടി. ഫൈസൽ, സലിം, ഷാജി കുന്നത്ത്, റോജി ഫ്രാൻസിസ്, ചിത്രകുമാർ എന്നിവർ സംബന്ധിച്ചു. THUWDL4 വൈത്തിരി പ്രീമിയർ ലീഗിൽ ജേതാക്കളായ തളിപ്പുഴ നവോദയ ടീമിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ എം.വി. വിജേഷ് ട്രോഫി സമ്മാനിക്കുന്നു ​ രക്തദാന ക്യാമ്പും ഗ്രൂപ് നിർണയവും പുതുശേരിക്കടവ്: യങ്​ ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്​ മാനന്തവാടി ഗവ. മെഡിക്കൽ കോളജുമായി ചേർന്ന് ജ്യോതിർഗമയ പദ്ധതിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. അറ്റ്ലസ് മെഡിക്കൽ ലബോറട്ടറിയുമായി സഹകരിച്ച് രക്തഗ്രൂപ് നിർണയവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് ബഷീർ ഈന്തൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോഓഡിനേറ്റർ ഇ.എ. മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ ഡോ. ബിനിജ, ഡോ. അനുപ്രിയ, വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡന്‍റ്​ കോമ്പി അബൂട്ടി ഹാജി, ജ്യോതിർഗമയ കോഓഡിനേറ്റർ കെ.എം. ഷിനോജ്, സ്നേഹദീപം സ്വാശ്രയ സംഘം പ്രസിഡന്‍റ്​ കെ.എം. പൗലോസ്, പുതുശേരിക്കടവ് മഹല്ല്​ കമ്മിറ്റി പ്രസിഡൻറ് ഇബ്രാഹിം പള്ളിയാൽ എന്നിവർ സംസാരിച്ചു. ക്ലബ്​ സെക്രട്ടറി ജോൺ ബേബി സ്വാഗതവും ഇബ്രാഹിം പ്ലാസ നന്ദിയും പറഞ്ഞു. ഇ.പി. സഫീർ, ഇ.എ. യൂനുസ്, ബഷീർ ചാപ്പാളി, സിദ്ദീഖ് കേളോത്ത്, വി.കെ. ഷിഹാബ്, എൻ.പി. ഷമീർ എന്നിവർ നേതൃത്വം നൽകി. THUWDL5 പുതുശേരിക്കടവ് യങ്​ ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്​ ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് ബഷീർ ഈന്തൻ ഉദ്ഘാടനം ചെയ്യുന്നു നിർമാണത്തൊഴിലാളി ക്ഷേമനിധി ഓഫിസ്​ മാര്‍ച്ച്​ കൽപറ്റ: വിവിധ ആവശ്യ​ങ്ങൾ ഉന്നയിച്ച്​ കേരള കണ്‍സ്ട്രക്ഷന്‍ ആൻഡ്​ ബില്‍ഡിങ്​ വർക്കേഴ്​സ്​ കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി ജില്ല കമ്മിറ്റി നേതൃത്വത്തില്‍ ക്ഷേമനിധി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ക്ഷേമനിധി ഓഫിസ്​ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ആനുകൂല്യ വിതരണ കാലതാമസം ഒഴിവാക്കുക, പെന്‍ഷന്‍ തുക ഉയര്‍ത്തുക, ചികിത്സ ധനസഹായം വർധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്‍റ്​ പി.പി. ആലി ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ല പ്രസിഡന്‍റ്​ പി. ജോര്‍ജ് മണ്ണത്താനി അധ്യക്ഷത വഹിച്ചു. കെ. മോഹന്‍ദാസ് കോട്ടക്കൊല്ലി, യൂത്ത് വിങ്​ താലൂക്ക് പ്രസിഡന്‍റ്​ കെ. ഹരിദാസ്, ജില്ല കമ്മിറ്റി ഭാരവാഹികളായ പി.വൈ. എല്‍ദോ, എം. മേരി, എം. ലീലാമ്മ ജോസ്, എ. ഏലിയാമ്മ മാത്യു, കെ. റാണി, വി. ബെന്നി ജോസ്, കെ. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി. വാസുദേവന്‍ സ്വാഗതം പറഞ്ഞു. THUWDL7 കേരള കണ്‍സ്ട്രക്ഷന്‍ ആൻഡ്​ ബില്‍ഡിങ്​ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്​ ജില്ല കമ്മിറ്റി ക്ഷേമനിധി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്‍റ്​ പി.പി. ആലി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story