Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:28 AM IST Updated On
date_range 25 March 2022 5:28 AM ISTവള്ളിയൂർക്കാവ് ഒപ്പന വരവ് ഇന്ന്
text_fieldsbookmark_border
മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ടു മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ഒപ്പന വരവ് വെള്ളിയാഴ്ച നടക്കും. വ്യാഴാഴ്ച ഒപ്പന കോപ്പ് എഴുന്നെള്ളിക്കാനായി മേൽശാന്തി ശ്രീജേഷ് നമ്പൂതിരിയുടെ നേതൃത്വത്തിൽ ചേരാങ്കോട്ട് ഇല്ലത്തേക്ക് പുറപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വള്ളിയൂർക്കാവ് മേലേ കാവിൽ എത്തുന്ന ഒപ്പന ഗജവീരന്റെ അകമ്പടിയോടെ താഴെ കാവിലേക്ക് എഴുന്നള്ളി ഒപ്പന ദർശനവും കഴിഞ്ഞാണ് മടങ്ങുക. ഉത്സവം തീരുന്നതുവരെ ഒപ്പന ദർശനം ഉണ്ടാകും. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് താഴെകാവ് സ്റ്റേജിൽ സാംസ്കാരിക സമ്മേളനം നടക്കും. എം.എൽ.എ.മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story