Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 11:58 PM GMT Updated On
date_range 24 March 2022 11:58 PM GMTമാവേലി സ്റ്റോറിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം
text_fieldsbookmark_border
മാനന്തവാടി: മാനന്തവാടിയിലെ സിവിൽ സപ്ലൈസിന്റെ മാവേലി സ്റ്റോറിൽ മിന്നൽ പരിശോധന നടത്തി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ. അനിൽ. ഗുണമേന്മയുള്ള ഉൽപന്നങ്ങളാണ് ലഭിക്കുന്നതെന്ന് ഉപഭോക്താക്കൾ മന്ത്രിയോട് പറഞ്ഞു. കുറവുള്ള ചുവന്ന മുളകും പരിപ്പും എത്രയും വേഗമെത്തിക്കാൻ സപ്ലൈകോ മാനേജിങ് ഡയറക്ടറും ചെയർമാനുമായ ഡോ. സഞ്ജീബ് പട്ജോഷിക്ക് മന്ത്രി നിർദേശം നൽകി. ഒ.ആർ. കേളു എം.എൽ.എ, മാനന്തവാടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. തുടർന്ന് വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ മന്ത്രി സന്ദർശനം നടത്തി. മന്ത്രിയെ ക്ഷേത്രം ട്രസ്റ്റി എച്ചോം ഗോപി, ടി.കെ. അനിൽകുമാർ, ഇ.പി. മോഹൻദാസ്, എക്സിക്യൂട്ടിവ് ഓഫിസർ സി.വി. ഗിരീഷ് കുമാർ എന്നിവർ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story