Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:35 AM IST Updated On
date_range 24 March 2022 5:35 AM ISTകൂടുതൽ ബസ് സർവിസ് ഏർപ്പെടുത്തണം -പി.ടി.എ
text_fieldsbookmark_border
ഗൂഡല്ലൂർ: ദേവർഷോല ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് വരുന്ന വിദ്യാർഥികളുടെ സൗകര്യാർഥം ഗ്രാമീണ മേഖലകളിൽനിന്ന് രാവിലെയും വൈകുന്നേരങ്ങളിലും കൂടുതൽ ബസ് സർവിസ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് മാനേജർക്ക് നിവേദനം നൽകി. മച്ചികൊല്ലി, പാലംവയൽ, ദേവൻ എസ്റ്റേറ്റ്, ദേവർഷോല മൂന്നാം ഡിവിഷൻ, മേഫീൽഡ് എന്നീ ഗ്രാമങ്ങളിൽനിന്നുള്ള കുട്ടികൾക്ക് സ്കൂളിലെത്താൻ ബസ് സർവിസ് മെച്ചപ്പെടുത്തുകയും സർവിസ് കൂട്ടുകയും ചെയ്യണമെന്നാണ് ആവശ്യം. പഞ്ചായത്ത് അംഗവും പി.ടി.എ പ്രസിഡൻറുമായ എച്ച്. നാസർ, ദേവർഷോല പഞ്ചായത്ത് വൈസ് പ്രസിഡൻറ് യൂനുസ് ബാബു, അംഗങ്ങളായ റംസീന, ഷാഹിന എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു. GDR PTA: ഗ്രാമീണ മേഖലയിൽനിന്ന് കൂടുതൽ ബസ് സർവിസ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദേവർഷോല ഗവ. ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ ട്രാൻസ്പോർട്ട് മാനേജർക്ക് നിവേദനം നൽകിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
