Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:35 AM IST Updated On
date_range 24 March 2022 5:35 AM ISTഅഖിലേന്ത്യാ പണിമുടക്ക്: വിശദീകരണ യോഗം
text_fieldsbookmark_border
ഗൂഡല്ലൂർ: സംയുക്ത ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തിൽ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കുമായി ബന്ധപ്പെട്ട് ട്രേഡ് യൂനിയനുകൾ വിശദീകരണ യോഗവും ധർണയും നടത്തി. ഗൂഡല്ലൂരിൽ നടന്ന വിശദീകരണ യോഗത്തിൽ എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് എ.എം. ഗുണശേഖരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ഗൂഡല്ലൂർ താലൂക്ക് സെക്രട്ടറി എം. മുഹമ്മദ് ഗനി, സി.ഐ.ടി.യു ജില്ല സെക്രട്ടറി എം.ആർ. സുരേഷ്, സി.പി.എം ഗൂഡല്ലൂർ ഏരിയ സെക്രട്ടറി സി.കെ. മണി, യോഗ ശശി ഉൾപ്പെടെയുള്ളവർ സംസാരിച്ചു. ദേവർഷോലയിൽ നടന്ന വിശദീകരണ പരിപാടിയിൽ എം.ആർ. സുരേഷ്, വാർഡ് അംഗങ്ങളായ എ.വി. ജോസ്, എച്ച്. നാസർ, കെ. വിജയൻ, ജമീൽ എന്നിവർ സംസാരിച്ചു. GDR UNION: അഖിലേന്ത്യ പണിമുടക്കുമായി ബന്ധപ്പെട്ട് ട്രേഡ് യൂനിയനുകൾ ഗൂഡല്ലൂരിൽ നടത്തിയ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
