Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകൃഷിക്കും...

കൃഷിക്കും തൊഴിലുറപ്പിനും ഊന്നൽ നൽകി വെള്ളമുണ്ട പഞ്ചായത്ത് ബജറ്റ്

text_fields
bookmark_border
വെള്ളമുണ്ട: കാർഷിക മേഖലക്കും തൊഴിലുറപ്പിനും ഊന്നൽ നൽകിയുള്ള വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത് അവതരിപ്പിച്ചു. 57,27,84,840 രൂപ വരവും 55,73,18,000 രൂപ ചെലവും 1,54,66,840 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. കാർഷിക മേഖല, മൃഗസംരക്ഷണം, സേവന മേഖല തുടങ്ങിയ പദ്ധതികൾക്ക് ഊന്നൽ നൽകിയിട്ടുണ്ട്. നീർത്തട വികസനത്തിന് 3,00,00,000 രൂപ മാറ്റിവെച്ചിട്ടുണ്ട്. നീർത്തട വികസനത്തിലൂടെ കാർഷിക മേഖലയെ കരുത്തുറ്റതാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പ്രദേശത്തിന്റെ ഏറെക്കാലത്തെ സ്വപ്നപദ്ധതിയായ പഞ്ചായത്ത് ഓഫിസ് കം ബസ് സ്റ്റാൻഡ് പദ്ധതി പൂർത്തീകരണവും ലക്ഷ്യമിടുന്നു. ടൂറിസം പദ്ധതിയുടെ വികസനത്തിനും ബജറ്റിൽ ഇടം നൽകിയിട്ടുണ്ട്. തെരുവുവിളക്കുകൾ സ്ഥാപിക്കാനും തീരുമാനമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story